Breaking News: സ്ലാറ്റണെ യൂറോ കപ്പ് ടീമിൽ ഉൾപ്പെടുത്തില്ല: സ്വീഡൻ കോച്ച്

AC മിലാൻ സൂപ്പർ താരം സ്ലാറ്റൺ ഇബ്രഹിമോവിച്ചിനെ യൂറോ കപ്പിനുള്ള സ്വീഡൻ ടീമിൽ ഉൾപ്പെടുത്തില്ല. ഇക്കാര്യം സ്വീഡൻ കോച്ച് യാൻ ആൻഢേഴ്സൺ ഔദ്യോഗികമായി അറിയിച്ചു. പരിക്കുമൂലമാണ് വെറ്ററൻ താരത്തെ ടീമിൽ ഉൾപ്പെടുത്താത്. മുപ്പത്തിയൊമ്പതുകാരനായ സ്ലാറ്റൺ ഇപ്പോൾ കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലാണ്. നേരത്തെ അന്താരാരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്ന താരം ആ തീരുമാനം റദ്ധാക്കി ഈ വർഷം മാർച്ചിൽ നടന്ന മത്സരങ്ങളിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.

കോവിഡ് പ്രശ്നം മൂലം 2020ൽ നടക്കേണ്ടിയിരുന്ന യൂറോകപ്പ് ഈ വർഷത്തേക്ക് മാറ്റി വെച്ചിരുന്നു. അടുത്ത മാസം പതിനൊന്നിനാണ് ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. ഗ്രൂപ്പ് Eയിൽ പോളണ്ട്, സ്ലോവാക്യ, സ്പെയ്ൻ എന്നീ ടീമുകൾക്ക് ഒപ്പമാണ് സ്വീഡൻ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 14ന് സ്പെയ്നിനെതിരെയാണ് അവരുടെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!