57-ആം ഹാട്രിക്ക്, റെക്കോർഡുകൾ കുറിച്ച് ക്രിസ്റ്റ്യാനോ!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസ് കാഗ്ലിയാരിയെ തകർത്തു വിട്ടിരുന്നു. ഇതിൽ മൂന്ന് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ഇന്നലത്തെ ഹാട്രിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നേടുന്ന 57-ആം ഹാട്രിക്കായിരുന്നു.യുവന്റസിന് വേണ്ടി നേടുന്ന മൂന്നാമത്തെ ഹാട്രിക്കായിരുന്നു ഇന്നലെത്തേത്.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഒരു ഹാട്രിക്ക് നേടിയ റൊണാൾഡോ റയൽ മാഡ്രിഡിന് വേണ്ടി 44 ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.യുവന്റസിന് വേണ്ടി മൂന്ന് ഹാട്രിക്കുകൾ നേടിയ റൊണാൾഡോ പോർച്ചുഗല്ലിന് വേണ്ടി ഒൻപത് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.
5️⃣7️⃣ career hat-tricks for Cristiano Ronaldo!
— Goal (@goal) March 14, 2021
The 🐐 of hat-tricks? pic.twitter.com/MXoLG2FXzZ
അതേസമയം ഇന്നലെ റൊണാൾഡോ ഹാട്രിക് തികച്ചത് കേവലം 32 മിനുട്ടുകൾക്കുള്ളിലാണ്. റൊണാൾഡോയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കായിരുന്നു ഇന്നലത്തേത്.2015-ൽ സെപ്റ്റംബറിലായിരുന്നു റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് തികച്ചത്.എസ്പാനോളിനെതിരെയുള്ള മത്സരത്തിൽ ഇരുപത് മിനുട്ടിനുള്ളിലാണ് റൊണാൾഡോ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നത്.
3 – Cristiano #Ronaldo has scored his second-fastest career hat-trick: three goals in the first 32 minutes, only against Espanyol in September 2015 he did better, in 20 minutes. Hat-trick.#CagliariJuventus #SerieA
— OptaPaolo (@OptaPaolo) March 14, 2021
ഇനി മറ്റൊരു നേട്ടം കൂടി റൊണാൾഡോ കൈവരിച്ചിട്ടുണ്ട്. ഇന്നലെ റൊണാൾഡോ ഗോൾ നേടിയത് കാഗ്ലിയാരിയുടെ മൈതാനമായ സർഡെഗ്ന അരീനയിലായിരുന്നു. റൊണാൾഡോ സിരി എ യിൽ കളിച്ച പതിനെട്ട് വേദികളിലും ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.അവസാനമായി ഗോൾ നേടുന്ന സ്റ്റേഡിയമായിരുന്നു കാഗ്ലിയാരിയുടേത്.
18/18 – With his goal to the Sardegna Arena, Cristiano #Ronaldo has now scored in each of 18 stadiums he played in Serie A. Traveler.#CagliariJuve #SerieATIM pic.twitter.com/qko12Y6d4r
— OptaPaolo (@OptaPaolo) March 14, 2021