55-ആം വയസ്സിൽ മാത്രമേ വിരമിക്കുകയൊള്ളൂ : മുൻ യുവന്റസ് സൂപ്പർ താരം!

ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പറായ ജിയാൻ ലൂയിജി ബുഫണ് ഇപ്പോൾ 44 വയസ്സാണ്. ഇറ്റാലിയൻ ക്ലബ്ബായ പാർമക്ക് വേണ്ടി അദ്ദേഹമിപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ക്ലബുമായുള്ള തന്റെ കരാർ 2024 വരെ ബുഫൺ നീട്ടിയിരുന്നു. അതായത് തന്റെ 46ആം വയസ്സ് വരെ ബുഫൺ കളിക്കളത്തിൽ ഉണ്ടാവുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞു.

പക്ഷേ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ബുഫൺ ഉദ്ദേശിക്കുന്നില്ല. താൻ 55 ആം വയസ്സിൽ മാത്രമേ വിരമിക്കുകയുള്ളൂ എന്നാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ബുഫൺ പറഞ്ഞിട്ടുള്ളത്. നിലവിൽ ഗ്ലൗ അഴിച്ചു വെക്കാനുള്ള യാതൊരുവിധ കാരണവും താൻ കാണുന്നില്ലെന്നും ബുഫൺ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് 55-ആം വയസ്സിൽ വിരമിക്കാൻ സാധിക്കും.ഞാൻ പാർമയിൽ 10 വർഷത്തോളം ചിലവഴിച്ചു.യുവന്റസിൽ 20 വർഷത്തോളവും ചിലവഴിച്ചു.ഇനിയും തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോക ഫുട്ബോളിന് അറിയാൻ സഹായിച്ച ഒരുപാട് പ്രധാനപ്പെട്ട അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. വിരമിച്ചതിനുശേഷം ഞാൻ ലോകത്ത് വെറുതെ തുടരുമെന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല. ഞാൻ പുതുതായി എന്തെങ്കിലും പരീക്ഷിച്ചേക്കും ” ഇതാണ് ബുഫൺ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിലായിരുന്നു താരം യുവന്റസ് വിട്ടു കൊണ്ട് പാർമയിലേക്ക് തിരിച്ചെത്തിയത്.തുടർന്ന് 26 മത്സരങ്ങളിൽ താരം കളിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *