2020ൽ ക്രിസ്റ്റ്യാനോ തീർത്തത് ഗോൾ വസന്തം! കൂട്ടിന് റെക്കോർഡും

ഇന്നലെ നടന്ന സീരി A മത്സരത്തിൽ പാർമക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ഈ കലണ്ടർ ഇയറിൽ ഇറ്റാലിയൻ ലീഗിൽ യുവെൻ്റസിൻ്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടം മുപ്പത്തിമൂന്നായി! 1961ൽ യുവെൻ്റസിൻ്റെ ഒമർ സിവോറി 33 ഗോളുകൾ നേടിയ ശേഷം ഒരു വർഷം ഇറ്റാലിയൻ ലീഗിൽ ഇത്രയും ഗോളുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് മുന്നിലുള്ളത് ഗുണ്ണാർ നോർദൽ (1950ൽ 36 ഗോളുകൾ), ഫെലിസ് ബോറെൽ (1933ൽ 41 ഗോളുകൾ) എന്നിവരാണ്. ഈ വർഷം സീരി Aയിൽ യുവെൻ്റസിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഡിസംബർ 22ന് ഫയറൻ്റീനക്കെതിരെയാണ് ആ മത്സരം. അതായത് ക്രിസ്റ്റ്യാനോക്ക് ഈ വർഷത്തെ ഗോളുകളുടെ എണ്ണം വർധിപ്പിക്കാൻ ഇനിയും അവസരമുണ്ട് എന്നർത്ഥം!

ഈ വർഷം CR7 തീർത്തത് ഗോൾ വസന്തം

മുപ്പത്തിയാറ് വയസ്സിനോടടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ സീസണിൽ നിലവിൽ ഇറ്റാലിയൻ ലീഗിലെ ടോപ് സ്കോറർ. 2020 വർഷം മുഴവനായി പരിഗണിച്ചാൽ 33 ഗോളുകൾ നേടി അദ്ദേഹം സീരി Aയിൽ മറ്റാരെക്കാളും മുന്നിലാണ്. 26 ഗോളുകൾ നേടിയിട്ടുള്ള ലാസിയോയുടെ സിറോ ഇമ്മൊബിലെയാണ് ഇക്കാര്യത്തിൽ രണ്ടാമത്. ഈ വർഷം സീരിAയിൽ 174 ഗോൾ ശ്രമങ്ങൾ നടത്തിയ റൊണാൾഡോ ഇക്കാര്യത്തിലും മറ്റെല്ലാവരെക്കാളും മുന്നിലാണ്. പോർച്ചുഗീസ് താരം തൻ്റെ 33 ഗോളുകളിൽ 27 എണ്ണം സ്ട്രോംഗർ ഫൂട്ടുകൊണ്ടും 4 എണ്ണം വീക്ക് ഫൂട്ട് കൊണ്ടും രണ്ടെണ്ണം ഹെഡ്ഡറിലൂടെയുമാണ് നേടിയത്.

മെസ്സിയും ലെവെയും CR7നെക്കാൾ പുറകിൽ

2020ലെ ഡൊമസ്റ്റിക്ക് ലീഗുകളിലെ ഗോളടിയിൽ നിലവിലെ ഫിഫ ബെസ്റ്റ് പുരസ്ക്കാരം നേടിയ റോബർട്ട് ലെവെൻ്റോസ്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ പുറകിലാണ്. ഈ വർഷം ബയേണിനായി ബുണ്ടസ്ലിഗയിൽ 32 ഗോളുകളാണ് അദ്ദേഹം നേടിയത്. ലയണൽ മെസ്സിയാകട്ടെ ലാ ലിഗയിൽ ബാഴ്സക്കായി ഈ വർഷം 18 ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *