ഹൊസേ ഹാരി പോട്ടർ മൊറിഞ്ഞോ: സ്വന്തം പേര് തിരുത്തി പരിശീലകൻ.

കഴിഞ്ഞ കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വമ്പന്മാരായ റോമ പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലാസിയോ റോമയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഈ പരിശീലകന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെ മറുപടിയുമായി മൊറിഞ്ഞോ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഹാരി പോട്ടറെ പോലെയുള്ള ഒരു മജീഷ്യനാണ് തങ്ങളുടെ പരിശീലകൻ എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത് എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. തന്റെ സക്സസ്ഫുൾ കരിയർ കാരണം വലിയ പ്രതീക്ഷകളാണ് റോമാ ആരാധകർ വെച്ച് പുലർത്തുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.മൊറിഞ്ഞോയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇൻക്രെഡബിൾ ആയ ആരാധകർ റോമ ആരാധകരാണ്. അവരുടെ പരിശീലകൻ ഹോസേ ഹാരി പോട്ടർ മൊറിഞ്ഞോയാണല്ലോ.അതുകൊണ്ടുതന്നെ അവരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.ഞാൻ എന്റെ കരിയറിൽ ഒരുപാട് ഡെർബി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.വിജയിച്ചിട്ടുണ്ട്,സമനിലകൾ വഴങ്ങിയിട്ടുണ്ട്,പരാജയപ്പെട്ടിട്ടുണ്ട്. എപ്പോഴും എനിക്ക് വ്യത്യസ്തമായ എക്സ്പീരിയൻസുകൾ ഉണ്ടായിട്ടുണ്ട്.ഡെർബി എന്താണെന്ന് എനിക്കറിയാം. അതിന്റെ പ്രാധാന്യവും എനിക്കറിയാം “ഇതാണ് വിമർശനങ്ങളോടായി കൊണ്ട് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.

അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് റോമാ വിജയിച്ചിട്ടുള്ളത്.നിലവിൽ ഇറ്റാലിയൻ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് അവർ ഉള്ളത്. 19 മത്സരങ്ങളിൽ എട്ട് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *