ഹിഗ്വയ്ൻ മുങ്ങിയതല്ല, യാഥാർഥ്യം ഇതാണ്
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിലൊന്നാണ് യുവന്റസ്. നിലവിൽ മൂന്ന് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ഒട്ടുമിക്ക താരങ്ങളും ഐസൊലേഷനിലുമാണ്. എന്നാൽ യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്ൻ അവിടെ നിന്നും മുങ്ങി അർജന്റീനയിൽ എത്തിയതായി വാർത്തകൾ പരന്നിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ ഹിഗ്വയ്ൻ മുങ്ങിയതല്ല. താരത്തെ രണ്ട് തവണ പരിശോധിച്ചിട്ടും ഫലം നെഗറ്റീവ് ആയതിനാൽ യുവന്റസ് തന്നെ താരത്തിന് മടങ്ങാനുള്ള അനുമതി നൽകുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ 👇