സ്‌ട്രൈക്കറെ സൈൻ ചെയ്യണമെന്ന് പിർലോ, പരിഗണനയിലുള്ളത് ഈ രണ്ട് താരങ്ങൾ!

ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് ഇനിയും സ്‌ട്രൈക്കർമാരെ വേണം. ആവിശ്യമുന്നായിച്ചിരിക്കുന്നത് മറ്റാരുമല്ല, യുവന്റസ് പരിശീലകൻ ആൻഡ്രിയ പിർലോ തന്നെയാണ്.ഇന്നലത്തെ മത്സരത്തിൽ ബോലോഗ്‌നയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ യുവന്റസ് തകർത്തു വിട്ടിരുന്നു. ഈ മത്സരത്തിൽ സ്‌ട്രൈക്കർമാർക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മറിച്ച് ആർതറും മക്കെന്നിയുമാണ് ഗോളുകൾ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സ്‌ട്രൈക്കർമാരെ യുവന്റസിന് ആവിശ്യമുണ്ടെന്ന സൂചനകൾ പിർലോ നൽകിയത്. ഈ ജനുവരിയിൽ തന്നെ എത്തിക്കാനാവുമെന്നാണ് പിർലോയുടെ പ്രതീക്ഷ.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല, അൽവാരോ മൊറാറ്റ എന്നിവർ ടീമിലുണ്ട്. ഇനിയും സ്‌ട്രൈക്കർമാരെ വേണം എന്നാണ് പിർലോയുടെ ആവിശ്യം.ഈ സ്ഥാനത്തേക്ക് രണ്ട് പേരെയാണ് യുവന്റസ് പരിഗണിക്കുന്നത്.ഒരാൾ റോമയുടെ സൂപ്പർ സ്‌ട്രൈക്കർ എഡിൻ സെക്കോയെയാണ്. പക്ഷെ താരത്തിന്റെ പ്രായം വലിയൊരു ഘടകമാണ്. രണ്ടാമതായി സാസുവോളോയുടെ ജിയാൻ ലുക്കാ സ്‌കമാക്കയാണ്.നിലവിൽ ഈ യുവതാരം ജെനോവയിൽ ലോണിലാണ് കളിക്കുന്നത്. ഈ താരത്തെ എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.ഫെബ്രുവരി ഒന്നാം തിയ്യതിയാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ ഡെഡ്ലൈൻ.അതിന് മുമ്പ് ഒരാളെ ടീമിൽ എത്തിക്കാനാണ് ഓൾഡ് ലേഡീസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *