സ്ലാട്ടനുണ്ടാക്കിയ ഓളമൊന്നും ആരുമുണ്ടാക്കീട്ടില്ല ഭായ്!

കഴിഞ്ഞ ദിവസം സീരി Aയിൽ സസ്സൂളോക്കെതിരെ AC മിലാൻ 2-1ന് വിജയിച്ച് കയറുമ്പോൾ അവരുടെ രണ്ട് ഗോളുകളും നേടിയത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു. ഒരു പതിനെട്ടുകാരനെപ്പോലും നാണിപ്പിക്കും വിധമാണ് ആ 38കാരൻ രണ്ട് ഗോളുകളും സ്കോർ ചെയ്തത്, ഒന്ന് ഒരു കിടിലൻ ഹെഡ്ഡറിലൂടെ, മറ്റൊന്ന് ഗോളിയെപ്പോലും മറികടന്ന് വലയിൽ നിക്ഷേപിച്ചത്. ഏതായാലും ഈ പ്രായത്തിലും സ്ലാട്ടൻ സീരി Aയിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല!

ജനുവരിയിൽ AC മിലാനിലെത്തിയ ശേഷം ഇതുവരെ 13 സീരി A മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ ഇബ്രാഹിമോവിച്ച് നേടിക്കഴിഞ്ഞു. സ്ലാട്ടൻ്റെ വരവോടെ പുത്തൻ ഉണർവ് ലഭിച്ച Ac മിലാൻ 2020ൽ ഇതുവരെ സീരി Aയിൽ 38 പോയിൻ്റുകൾ നേടിക്കഴിഞ്ഞു. ഇക്കാലയളവിൽ 43 പോയിൻ്റുകൾ നേടിയ അറ്റലാൻ്റ മാത്രമാണ് ഇക്കാര്യത്തിൽ അവർക്ക് മുന്നിലുള്ളത്. മറ്റൊരു പ്രധാനപ്പെട്ട കണക്ക് ഇപ്പോൾ തുടർച്ചയായ 9 സീരി A മത്സരങ്ങളിൽ മിലാൻ ഒന്നിലധികം ഗോളുകൾ നേടി എന്നതാണ്. 1964ന് ശേഷം ആദ്യമായാണ് മിലാൻ ഇത്രയും സീരി A മത്സരങ്ങളിൽ തുടർച്ചയായി ഒന്നിലധികം ഗോളുകൾ നേടുന്നത്! ഏതായാലും ഇബ്രയുടെ വരവോടെ മികവ് തിരിച്ചുപിടിച്ച AC മിലാൻ ഇപ്പോൾ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മുപ്പത്തിയെട്ടാം വയസ്സിലും സ്ലാട്ടൻ്റെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസവും പുതുവീര്യവുമാണ് ഇതിലൂടെ പ്രകടമാവുന്നത്.

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ കാണൂ .

Leave a Reply

Your email address will not be published. Required fields are marked *