സെമിയിൽ ഇന്ററിനെ കിട്ടിയതിൽ സന്തോഷമേയൊള്ളൂ : പിർലോ!
ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം നേടാൻ യുവന്റസിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുവന്റസ് സ്പാലിനെ തകർത്തു വിട്ടത്. മത്സരത്തിൽ അൽവാരോ മൊറാറ്റ, ഫ്രബോട്ട,കുലുസെവ്സ്ക്കി, ഫെഡറികോ ചിയേസ എന്നിവരാണ് ഗോളുകൾ നേടിയത്.ചിയേസയും കുലുസെവ്സ്ക്കിയും ഓരോ അസിസ്റ്റുകളും നേടിയിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ കളിച്ചിരുന്നില്ല. ജയത്തോടെ യുവന്റസ് കോപ്പ ഇറ്റാലിയയുടെ സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. സെമിയിൽ ഇന്റർ മിലാനാണ് യുവന്റസിന്റെ എതിരാളികൾ.ഈ മാസം സിരി എയിൽ ഇന്ററിനെതിരെ നടന്ന മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
Andrea Pirlo saw the right Juventus attitude against SPAL, is ‘happy’ to face Inter in the Coppa Italia semi-final and praises the resources of an Under-23 team https://t.co/x7k9iXovvt #Juventus #SPAL #JuveSPAL #CoppaItalia #FCIM #JuventusSPAL pic.twitter.com/Jz480ZJgKo
— footballitalia (@footballitalia) January 27, 2021
എന്നാൽ ഇതൊന്നും യുവന്റസ് പരിശീലകൻ ആൻഡ്രിയ പിർലോയെ ഭയപ്പെടുത്തുന്നില്ല. ഇന്ററിനെ ലഭിച്ചതിൽ സന്തോഷമേയുള്ളൂ എന്നാണ് പിർലോ ഇതേകുറിച്ച് പ്രസ്താവിച്ചത്. ” ഞങ്ങൾ വീണ്ടും കണ്ടുമുട്ടുകയാണ്. ഞങ്ങൾക്കതിൽ സന്തോഷമേയുള്ളൂ. കാരണം ഞങ്ങളുടെ ലക്ഷ്യം കോപ്പ ഇറ്റാലിയ കിരീടം നേടുക എന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ അടുത്ത ആഴ്ച്ചക്ക് വേണ്ടി ഞങ്ങൾ തയ്യാറാകും ” പിർലോ ഇന്നലത്തെ മത്സരത്തിന് ശേഷം പറഞ്ഞു. ഫെബ്രുവരി രണ്ട്, ഒമ്പത് തിയ്യതികളിലാണ് യുവന്റസ്-ഇന്റർ സെമി നടക്കുക. ദിവസങ്ങൾക്ക് മുമ്പ് യുവന്റസ് മറ്റൊരു കിരീടം നേടിയിരുന്നു.