സൂപ്പർ താരങ്ങൾക്ക് പരിക്ക്, ആശങ്ക പങ്കുവെച്ച് പിർലോ !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് സാസുവോളോയെ തകർത്തു വിട്ടത്. ക്രിസ്റ്റ്യാനോ, റാംസി, ഡാനിലോ എന്നിവരാണ് ഗോളുകൾ നേടിയത്.യുവന്റസിന് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വിജയകുതിപ്പ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ യുവന്റസിന് സാധിച്ചിട്ടുണ്ട്. ഇതിൽ എസി മിലാനെതിരെയും യുവന്റസ് വെന്നിക്കൊടി നാട്ടിയിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ യുവന്റസിന് ഏൽക്കേണ്ടി വന്നിരുന്നു. സൂപ്പർ താരങ്ങളായ പൊലോ ദിബാല, മക്കെന്നി എന്നിവർക്ക് പരിക്കേറ്റിരുന്നു. ഈ ഇഞ്ചുറികളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പരിശീലകൻ. ഈ പരിക്കുകൾ ഗുരുതരമാവില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് പിർലോ പറഞ്ഞത്.
Andrea Pirlo gives injury updates on Paulo Dybala and Weston McKennie, while crediting Juventus ‘hunger’ for pushing past 10-man Sassuolo https://t.co/XFBdwlnr7o #Juventus #Sassuolo #SerieA #JuveSassuolo #SerieATIM #JuventusSassuolo pic.twitter.com/EEd76Hnzl5
— footballitalia (@footballitalia) January 10, 2021
” ദിബാലയുടെ മുട്ടിനടുത്ത് കൊളാറ്ററൽ ലിഗ്മെന്റ് ഇഞ്ചുറിയാണ് പിടിപെട്ടിട്ടുള്ളത്. ഞങ്ങൾ വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പരിക്കിനെ വിലയിരുത്തും. ഗുരുതരമാവില്ല എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മക്കെന്നിക്ക് ഇന്നലെ തന്നെ ചെറിയ മസിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് മത്സരത്തിനിടെ ഒന്നു കൂടി വർദ്ധിക്കുകയാണ് ചെയ്തത്. അത്കൊണ്ട് ആണ് അദ്ദേഹം കളി നിർത്തിയത് ” പിർലോ പറഞ്ഞു. ” ഈ ജയത്തോടെ സ്ഥിരത നിലനിർത്താനായി എന്നുള്ളത് ഞങ്ങൾ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ സാധിച്ചിട്ടില്ലായിരുന്നുവെങ്കിൽ മിലാനെതിരെ നേടിയ വിജയത്തിന്റെ പ്രസക്തി നഷ്ടപ്പെടുമായിരുന്നു. ഏതായാലും ഞങ്ങൾക്ക് ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട് ” മത്സരശേഷം സ്കൈ സ്പോർട്ടിനോട് പിർലോ പറഞ്ഞു.
Dybala e McKennie out, Pirlo prova a fare chiarezza dopo #JuveSassuolo ⬇️https://t.co/hPHblHmm4n
— Goal Italia (@GoalItalia) January 10, 2021