സിരി എ തുടങ്ങാനുള്ള അടുത്തപടി പ്രഖ്യാപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

സിരി എ തുടങ്ങാനുള്ള നിർണായകമായ അടുത്തപടി പ്രഖ്യാപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി. മെയ് പതിനെട്ട് മുതൽ, അതായത് നാളെ മുതൽ ടീമുകൾക്ക് ഗ്രൂപ്പായിട്ട് പരിശീലനം നടത്താൻ നടത്താമെന്നാണ് പ്രധാനമന്ത്രി ഗിസപ്പെ കോന്റെ പ്രഖ്യാപിച്ചത്. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് നാളെ മുതൽ താരങ്ങൾക്ക് കൂട്ടമായി പരിശീലനം ചെയ്യാൻ അനുമതി നൽകിയത്. ഇതോടെ ജൂൺ പതിമൂന്നിന് തന്നെ മത്സരങ്ങൾ പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ ജൂൺ പതിമൂന്നിന് മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് സിരി എ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം ഗവണ്മെന്റിനായത് കൊണ്ട് ഇക്കാര്യത്തിൽ ഉറപ്പ് പറയാനൊക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ജൂൺ പതിമൂന്നിന് തന്നെ മത്സരങ്ങൾ ആരംഭിക്കാൻ തന്നെയാണ് സാധ്യതകൾ. പക്ഷെ മാക്സിമം സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മത്സരങ്ങൾ തുടങ്ങുകയൊള്ളൂ എന്ന് സ്പോർട്സ് മിനിസ്റ്റർ സ്‌പാഡഫോറ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ എല്ലാ താരങ്ങളും ഇറ്റലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഗോൺസാലോ ഹിഗ്വയ്നാണ് യുവന്റസിൽ എത്തിച്ചേർന്ന അവസാനതാരം. വിദേശത്ത് നിന്ന് വന്നവരെല്ലാം തന്നെ പതിനാല് ദിവസത്തെ ക്വാറന്റയിനിലാണിപ്പോൾ. അത് കഴിഞ്ഞാൽ മാത്രമേ ടീമിനൊപ്പം ചേരാൻ സാധിക്കുകയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *