സിരി എ കിരീടം നേടാൻ ബുദ്ദിമുട്ടിയെന്ന് സാറി !

യുവന്റസിന് സിരി എ കിരീടം നേടൽ അല്പം ബുദ്ദിമുട്ടേറിയ പ്രക്രിയയായിരുന്നുവെന്ന് പരിശീലകൻ മൗറിസിയോ സാറി. ഇന്നലെ കിരീടധാരണത്തിന് ശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നീണ്ട സീസണായിരുന്നു ഇതെന്നും സമ്മർദ്ദമേറിയ, ബുദ്ദിമുട്ടേറിയ പ്രയാണമായിരുന്നു കിരീടത്തിലേക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാറിയുടെ ആദ്യത്തെ ലീഗ് കിരീടമാണ് അദ്ദേഹം ഇന്നലെ നേടിയത്. കൂടാതെ ചെൽസിയോടൊപ്പം യൂറോപ്പ ലീഗ് നേടിയതിന് ശേഷമുള്ള ആദ്യത്തെ മേജർ കിരീടവുമാണ് സിരി എ. കൂടാതെ മറ്റൊരു റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ സാറിക്ക് കഴിഞ്ഞിട്ടുണ്ട്. സിരി എ നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകൻ എന്നത് ഇനി സാറിയാണ്. 61 വയസ്സും ആറ് മാസവുമാണ് സാറിയുടെ പ്രായം. കൂടാതെ താരങ്ങളോടൊപ്പം കിരീടനേട്ടം ആഘോഷിക്കുന്ന സാറിയുടെ വീഡിയോകളും ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

” ഇത് പ്രത്യേകമായ ഒരു അനുഭൂതിയാണ്. തീർച്ചയായും കിരീടം നേടുക എന്നത് ബുദ്ദിമുട്ടേറിയ ഒന്നായിരുന്നു. അതിലേറെ സങ്കീർണമായത് വിജയങ്ങൾ തുടരാനും അത് വഴി കിരീടം നിലനിർത്താനുമാണ്. ഇതൊരു പാർക്കിലൂടെ നടക്കുന്ന പോലെയല്ല. ഇതൊരു നീളമേറിയ, സമ്മർദ്ദമേറിയ, ബുദ്ദിമുട്ടേറിയ ഒന്നാണ്. ഇതിന്റെ എല്ലാ ക്രെഡിറ്റും സ്‌ക്വാഡിന് അവകാശപ്പെട്ടതാണ്. തുടർച്ചയായ എട്ട് കിരീടങ്ങൾക്ക് ശേഷം വീണ്ടും കിരീടം നേടാനുള്ള ആ ഒരു ആത്മാർത്ഥക്കുള്ള പ്രതിഫലമാണ് ഈ കിരീടം. ഞാൻ പെട്ടന്ന് കളം വിട്ടത് എന്റെ മുകളിലൂടെ ബക്കറ്റ് കമിഴ്ന്നു വീഴുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ എനിക്കത് ഒഴിവാക്കാൻ പറ്റിയില്ല ” സാറി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *