സിരിഎ എംവിപി പുരസ്‌കാരങ്ങൾ,ഏറ്റവും മികച്ച സ്‌ട്രൈക്കറായി ക്രിസ്റ്റ്യാനോ!
ഈ കഴിഞ്ഞ സീസണിലെ സിരി എയിലെ എംവിപി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മറ്റാരുമല്ല, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ സീസണിൽ 29 ഗോളുകൾ നേടിക്കൊണ്ട് ടോപ് സ്കോററാവാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഇതാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.സ്റ്റാറ്റിക്കൽ ഡാറ്റ,ടെക്നിക്കൽ ഇവന്റ്സ് എന്നിവ കൂടാതെ പൊസിഷനൽ ഡാറ്റ കൂടി പരിശോധിച്ചതിന് ശേഷമാണ് പുരസ്‌കാരം നിർണയിച്ചതെന്ന് ഇവർ വ്യക്തമാക്കുന്നുണ്ട്.റൊണാൾഡോക്ക് പുരസ്‌കാരം ലഭിക്കാൻ കാരണമായ ചില സവിശേഷതകൾ താഴെ നൽകുന്നു. സിരി എ പുറത്ത് വിട്ട സവിശേഷതകൾ തന്നെയാണിത്.
🌟MVP 2020/2021🌟
— Lega Serie A (@SerieA_EN) May 31, 2021
Best striker: @Cristiano! 🔝
29 goals that prove his impressive instinct: always in the right place at the right time! https://t.co/WktdAiign0#SerieATIM #WeAreCalcio pic.twitter.com/SZppSD9k4F
- ടെക്ക്നിക്കൽ എഫിഷ്യൻസി ഇൻഡക്സ് 94.3%
- യഥാർത്ഥ സമയത്ത് യഥാർത്ഥ സ്ഥലത്ത് എത്തുന്നു ( K-Movement 95.9%)
- ഒരു പാസ് ലഭിച്ചാൽ എന്ത് ചെയ്യണമെന്നുള്ള കൃത്യമായ ധാരണ (K-Solution 96.2%)
- ഫിസിക്കൽ എഫിഷ്യൻസി (95%)
- ഓരോ മത്സരത്തിലും ചുരുങ്ങിയത് 24-ഓളം അപകടകരമായ സ്പ്രിന്റുകൾ.
Ladies & Gentlemen here are all the 2020/2021 #SerieATIM MVPs 🔝👏⭐💥https://t.co/cgm6pRI2JE#WeAreCalcio pic.twitter.com/RSwn1S0Ndx
— Lega Serie A (@SerieA_EN) May 31, 2021