സമ്മർദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ ക്രിസ്റ്റ്യാനോക്ക് അസാമാന്യകഴിവെന്ന് സാറി
സമ്മർദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അസാമാന്യകഴിവെന്ന് യുവന്റസ് പരിശീലകൻ മൗറിസിയോ സാറി. ഇന്നലെ നടന്ന യുവന്റസ്-അറ്റലാന്റ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകീർത്തിച്ചത്. കാലുകൊണ്ടും തലകൊണ്ടും ക്രിസ്റ്റ്യാനോയൊരു ചാമ്പ്യൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മത്സരത്തിൽ അറ്റലാന്റയോട് 2-2 എന്ന സ്കോറിന് സമനില വഴങ്ങാനായിരുന്നു യുവന്റസിന്റെ നിയോഗം. മത്സരത്തിൽ ഓരോ തവണയും പിറകിൽ നിൽക്കുമ്പോൾ ലഭിച്ച പെനാൽറ്റികൾ പിഴവൊന്നും കൂടാതെ ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു. ഇത് ചൂണ്ടികാണിച്ചു കൊണ്ടാണ് സാറി ക്രിസ്റ്റ്യാനോയെ പ്രശംസിച്ചത്. അതേസമയം സിരി കിരീടം നേടിയെന്ന് വിശ്വസിക്കുന്നില്ലെന്നും നിർണായകമായ പതിനെട്ട് പോയിന്റുകൾ തങ്ങളുടെ മുന്നിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. അവസാനരണ്ട് മത്സരങ്ങൾ ജയം നേടാൻ യുവന്റസിന് സാധിച്ചിരുന്നില്ല.
Cristiano Ronaldo was praised by Juventus head coach Maurizio Sarri after his penalties earned the #SerieA leaders a draw with Atalanta on Saturdayhttps://t.co/SbL36qMbAP
— AS English @ 🏡 (@English_AS) July 12, 2020
” കാലുകൊണ്ടും തലകൊണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ചാമ്പ്യനാണ്. അസാമാന്യമായ വഴികളിലൂടെ സമ്മർദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് ” സാറി പറഞ്ഞു. ” അറ്റലാന്റക്കെതിരെ നേടിയ പോയിന്റ് തീർച്ചയായും ഞങ്ങൾ അർഹിക്കുന്നത് തന്നെയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോടാണ് ഞങ്ങൾ സമനില വഴങ്ങിയത്. തീർച്ചയായും ഇത് വളരെ നിർണായകമായ റിസൾട്ട് ആണ്. രണ്ടാം പകുതിയിൽ കൂടുതൽ മികവോടെ കളിക്കാൻ സാധിച്ചിട്ടുണ്ട്. സിരി എയിലെ കിരീടപോരാട്ടം അവസാനിച്ച് തങ്ങൾ ജേതാക്കളായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിർണായകമായ പതിനെട്ട് പോയിന്റുകൾ ഞങ്ങളുടെ മുൻപിൽ ഉണ്ട്. തീർച്ചയായും ഈ സീസൺ ഏറെ ബുദ്ദിമുട്ടേറിയതാണ്. പ്രത്യേകിച്ച് സ്ഥിരത കണ്ടെത്താൻ നല്ല പ്രയാസമുണ്ട് ” സാറി പറഞ്ഞു.
Maurizio Sarri: Cristiano Ronaldo is a champion with his feet and mind | Goal300 https://t.co/sYDy2FodsC
— reuben amicable (@AmicableReuben) July 12, 2020