ശിക്ഷ കുറച്ചു, പിന്നാലെ വഴി പിരിയാൻ പോഗ്ബയും യുവന്റസും!

യുവന്റസിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബക്ക് 4 വർഷത്തേക്ക് ആയിരുന്നു ഡോപിങ് ബാൻ ലഭിച്ചിരുന്നത്. ഇതിനെതിരെ അദ്ദേഹം അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ പോയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ വിധി വന്നിരുന്നത്.പോഗ്ബക്ക് അനുകൂലമായി കൊണ്ടാണ് അന്താരാഷ്ട്ര കായിക കോടതി വിധി പ്രഖ്യാപിച്ചത്.നാല് വർഷത്തെ ശിക്ഷ 18 മാസമാക്കി ചുരുക്കുകയായിരുന്നു.

ഇതോടെ അടുത്തവർഷം പോഗ്ബക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്താം എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിലാണ് അവസാനമായി കൊണ്ട് പോഗ്ബ ഫുട്ബോൾ കളിച്ചിട്ടുള്ളത്. ഇനി അടുത്ത വർഷം മാർച്ച് മാസം മുതൽ അദ്ദേഹത്തിന് കളി തുടരാൻ സാധിക്കും. ഇപ്പോഴും യുവന്റസിന്റെ താരമാണ് പോഗ്ബ.ക്ലബ്ബുമായി 2026 വരെ അദ്ദേഹത്തിന് കരാർ അവശേഷിക്കുന്നുണ്ട്.

ശിക്ഷ വെട്ടിക്കുറച്ചെങ്കിലും അദ്ദേഹം ഇനി യുവന്റസിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മറിച്ച് ഒരു പുതിയ തുടക്കമാണ് അദ്ദേഹത്തിന് വേണ്ടത്.അതുകൊണ്ടുതന്നെ ഈ ഇറ്റാലിയൻ ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ വേണ്ടി അദ്ദേഹം ശ്രമങ്ങൾ നടത്തുന്നുണ്ട്.കരാർ റദ്ദാക്കിയതിനുശേഷം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയി ഒരു പുതിയ തുടക്കം ഉണ്ടാക്കിയെടുക്കാൻ ആണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

31 കാരനായ താരം അമേരിക്കൻ ഫുട്ബോളിലേക്ക് പോയേക്കും എന്നുള്ള റൂമറുകളും സജീവമാണ്. ഒരുകാലത്ത് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പ്രതിഭകളിൽ ഒന്നായിരുന്നു പോഗ്ബ.റെക്കോർഡ് തുകക്ക് അദ്ദേഹത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ കരിയർ വളർച്ച താഴെക്കായിരുന്നു.ഈ ബാൻ കൂടി ലഭിച്ചതോടെ അത് പൂർണ്ണമാവുകയും ചെയ്തിരുന്നു.എന്നാൽ ഈ ഫ്രഞ്ച് താരം പൂർവ്വാധികം ശക്തിയോടുകൂടി തിരികെ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *