ശസ്ത്രക്രിയ വേണ്ട, റിസ്ക്കെടുക്കില്ല, ദിബാലയെ കുറിച്ച് പിർലോ പറയുന്നു!

കഴിഞ്ഞ ജനുവരി പത്താം തിയ്യതി നടന്ന സാസുവോളോക്കെതിരെയുള്ള മത്സരത്തിലായിരുന്നു യുവന്റസിന്റെ സൂപ്പർ താരം പൌലോ ദിബാലക്ക് പരിക്കേറ്റത്. രണ്ടോ മൂന്നോ ആഴ്ച്ചയോ താരത്തിന് നഷ്ടമാവുകയൊള്ളൂ എന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും താരത്തിന് ഇതുവരെ മടങ്ങിയെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല, താരത്തിന് സർജറി നടത്തിയേക്കുമെന്ന വാർത്തയും പുറത്തേക്ക് വന്നിരുന്നു. എന്നാൽ ഇത് നിരസിച്ചിരിക്കുകയാണ് യുവന്റസ് പരിശീലകൻ ആൻഡ്രിയ പിർലോ. ദിബാലയുടെ കാര്യങ്ങൾ തങ്ങൾ റിസ്ക്ക് എടുക്കില്ലെന്നും താരത്തിന് ഇപ്പോൾ സർജറി ആവിശ്യമില്ല എന്നുമാണ് പിർലോ അറിയിച്ചിരിക്കുന്നത്. സാധ്യമായ വേഗത്തിൽ താരത്തെ കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ തങ്ങൾ ശ്രമിക്കുമെന്നും പിർലോ അറിയിച്ചിട്ടുണ്ട്.കാൽമുട്ടിനേറ്റ പരിക്കിൽ നിന്നും താരം ഇതുവരെ മുക്തനായിട്ടില്ല. ഇതിനിടയിലായിരുന്നു താരം ബാഴ്സലോണയിൽ പോയി സർജറിക്ക് വിധേയമാവുമെന്ന വാർത്ത പരന്നത്.

” ദിബാലക്ക് ഇപ്പോൾ ഒരു സർജറി ആവിശ്യമില്ല. അക്കാര്യത്തിൽ ഒരു റിസ്ക്ക് എടുക്കേണ്ടതില്ല.എത്രയും പെട്ടന്ന് അദ്ദേഹത്തെ തിരികെ കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തും.ആവിശ്യമായ നല്ല ചികിത്സങ്ങൾ ഞങ്ങൾ അദ്ദേഹത്തിന് നൽകും. ഇവിടെ ശസ്ത്രക്രിയയുടെ ആവിശ്യം വരുന്നില്ല.നിർഭാഗ്യവശാൽ അദ്ദേഹത്തെ ഇപ്പോൾ നമുക്ക് ലഭ്യമല്ല ” പിർലോ പറഞ്ഞു.ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ ഹെല്ലസ് വെറോണയെ യുവന്റസ്‌ നേരിടുന്നുണ്ട്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-നാണ് പിർലോയുടെ സംഘം കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *