വീണ്ടും ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ, യുവന്റസിന് തകർപ്പൻ ജയം, പ്ലയെർ റേറ്റിംഗ് !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം നേടിക്കൊണ്ട് യുവന്റസ് ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജെനോവയെ യുവന്റസ് കീഴടക്കിയത്. ഇരട്ട പെനാൽറ്റി ഗോളുകൾ കണ്ടെത്തി റൊണാൾഡോ തന്നെയാണ് ഇത്തവണയും യുവന്റസിന്റെ ഹീറോയായത്. ശേഷിച്ച ഗോൾ പൌലോ ദിബാലയുടെ വകയായിരുന്നു. മത്സരത്തിന്റെ 57-ആം മിനിറ്റിൽ മക്കെന്നിയുടെ അസിസ്റ്റിൽ നിന്നാണ് ദിബാലയുടെ ഗോൾ വരുന്നത്. തുടർന്ന് 61-ആം മിനുട്ടിൽ സ്‌റ്റെഫാനോ സ്റ്റുറാറോ ജെനോവക്ക് സമനില നേടികൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് ലഭിച്ച രണ്ട് പെനാൽറ്റികൾ ക്രിസ്റ്റ്യാനോ ലക്ഷ്യത്തിൽ എത്തിച്ചതോടെ മത്സരം യുവന്റസിന്റെ വരുതിയിലാവുകയായിരുന്നു. മത്സരത്തിന്റെ 78, 89 മിനുട്ടുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്. ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ നാലാമതെത്തി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 23 പോയിന്റ് ആണ് യുവന്റസിനുള്ളത്. 27 പോയിന്റുള്ള മിലാനാണ് ഒന്നാം സ്ഥാനത്ത്. മത്സരത്തിലെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
The end of a 𝙋𝙀𝙍𝙁𝙀𝘾𝙏 week! 🙌#GenoaJuve #FinoAllaFine #ForzaJuve pic.twitter.com/9e7uo5ecCK
— JuventusFC (@juventusfcen) December 13, 2020
യുവന്റസ് : 6.99
ദിബാല :8.6
ക്രിസ്റ്റ്യാനോ : 7.9
ക്വഡ്രാഡോ : 8.0
മക്കെന്നി : 7.5
ബെന്റാൻക്കർ : 7.0
റാബിയോട്ട് : 6.8
ചിയേസ : 7.1
ലൈറ്റ് : 6.6
ബൊനൂച്ചി : 7.1
സാൻഡ്രോ : 7.1
സെസ്‌നി : 6.1
ഡ്രാഗുസിൻ :6.0-സബ്
കുലുസെവ്സ്ക്കി : 6.2-സബ്
മൊറാറ്റ : 6.8-സബ്
ബെർണാഡ്ഷി : 6.1-സബ്
🤍🖤#GenoaJuve #FinoAllaFine #ForzaJuve pic.twitter.com/kfHS61fQyf
— JuventusFC (@juventusfcen) December 13, 2020