വിമർശകർക്ക് വായടപ്പൻ മറുപടിയായി ക്രിസ്റ്റ്യാനോയുടെ ഹാട്രിക്, യുവന്റസിന് വിജയം!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്ക് ബൂട്ട് കൊണ്ട് വായടപ്പൻ മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇന്നലെ കാഗ്ലിയാരിക്കെതിരെ നടന്ന മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ വിമർശകരുടെ വായടപ്പിച്ചത്.മത്സരത്തിന്റെ 32-ആം മിനിറ്റ് പിന്നിടുമ്പോഴേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേടിക്കൊണ്ട് യുവന്റസിന്റെ വിജയമുറപ്പിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് കാഗ്ലിയാരിയെ തോൽപ്പിച്ചത്.ഈ സിരി എയിൽ ഇതോടെ റൊണാൾഡോയുടെ ഗോൾ നേട്ടം 23 ആയി ഉയർന്നു.ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.26 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.അതേസമയം 27 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുള്ള ഇന്റർമിലാൻ ഒന്നാമതാണ്.
A hat-trick inside 33 minutes for Cristiano Ronaldo! 🤯#UCL pic.twitter.com/VkrK6dTZQL
— UEFA Champions League (@ChampionsLeague) March 14, 2021
മത്സരത്തിന്റെ പത്താം മിനുട്ടിലാണ് റൊണാൾഡോ ആദ്യ ഗോൾ നേടുന്നത് ക്വഡ്രാഡോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ തന്റെ ആദ്യ ഗോൾ നേടിയത്.25-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് റൊണാൾഡോ തന്റെ രണ്ടാം ഗോൾ പൂർത്തിയാക്കി. പിന്നാലെ റൊണാൾഡോ ഹാട്രിക്കും നേടി.ചിയേസയുടെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേടിയത്.61-ആം മിനുട്ടിൽ സിമയോണി കാഗ്ലിയാരിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
FIRST HALF HAT TRICK FROM CRISTIANO RONALDO 🔥🔥🔥 pic.twitter.com/wCBQ3UyNt8
— ESPN FC (@ESPNFC) March 14, 2021