വമ്പൻ ക്ലബുമായി കരാറിലെത്തി എയ്ഞ്ചൽ ഡി മരിയ!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബുമായുള്ള കരാർ അടുത്ത മാസമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെതന്നെ വ്യക്തമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് ഡി മരിയയുള്ളത്.
ഇപ്പോഴിതാ താരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസുമായി അഗ്രിമെന്റിൽ എത്തി കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ്. ഒരു വർഷത്തെ കരാറിലായിരിക്കും ഡി മരിയ ഒപ്പുവെക്കുക.പിന്നീട് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ യുവന്റസിനുണ്ട്.
— Murshid Ramankulam (@Mohamme71783726) May 18, 2022
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ് വിടുകയാണ്. ആ സ്ഥാനത്തേക്കുള്ള താൽക്കാലിക പരിഹാരമെന്നോണമാണ് ഡി മരിയയെ യുവന്റസ് സ്വന്തമാക്കുന്നത്.യുവന്റസിന്റെ പരിശീലകനായ അലെഗ്രിയുടെ താൽപര്യപ്രകാരമാണ് താരത്തെ ക്ലബ് സ്വന്തമാക്കുന്നത്.
ഏഴ് വർഷം പിഎസ്ജിയിൽ ചിലവഴിച്ചതിനു ശേഷമാണ് ഡി മരിയ ഇപ്പോൾ ക്ലബ് വിടുന്നത്.2015-ൽ 52 മില്യൺ യുറോ നൽകിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു പിഎസ്ജി ഡിമരിയയെ സ്വന്തമാക്കിയത്.പിഎസ്ജിക്ക് 5 ലീഗ് വൺ കിരീടം നേടിക്കൊടുക്കാൻ താരം സഹായിച്ചിട്ടുണ്ട്.294 മത്സരങ്ങൾ ക്ലബ്ബിന് വേണ്ടി കളിച്ച ഡി മരിയ 92 ഗോളുകളും 118 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.