ലൗറ്ററോ-ലുക്കാക്കു സഖ്യമാണ് ഏറ്റവും കരുത്തർ, മുൻ യുവന്റസ് താരം പറയുന്നു!
ഈ സീസണിൽ മികച്ച രീതിയിലാണ് ഇന്റർമിലാൻ കളിച്ചു കൊണ്ടിരിക്കുന്നത്.സിരി എയിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്റർമിലാൻ.27 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് ഇതുവരെ ഇന്ററിന്റെ സമ്പാദ്യം. ഒരു മത്സരം കൂടുതൽ കളിച്ച എസി മിലാനാണ് 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഇന്ററിന്റെ ഈ കുതിപ്പിൽ നിർണായകപങ്ക് വഹിക്കുന്ന സഖ്യമാണ് ലൗറ്ററോ-ലുക്കാക്കു സഖ്യം. മികച്ച ഫോമിലാണ് ഇരുവരും ഇപ്പോൾ കളിക്കുന്നത്.19 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഈ സിരി എയിൽ ലുക്കാക്കു സ്വന്തം പേരിലാക്കിയിട്ടുള്ളത്.ലൗറ്ററോയാവട്ടെ 14 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും സിരി എയിൽ ഏറ്റവും കരുത്തരായ കൂട്ടുകെട്ടാണ് ലൗറ്ററോ-ലുക്കാക്കു സഖ്യമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് മുൻ യുവന്റസ് താരമായ ഡേവിഡ് ട്രസേഗേ.യുവന്റസിന് വേണ്ടി 320 മത്സരങ്ങളിൽ നിന്ന് 171 ഗോളുകൾ നേടിയ താരമാണ് ഇദ്ദേഹം.സൂപ്പർ താരം ക്രിസ്റ്റ്യാനോയെ കുറിച്ച് പരാമർശിക്കാനും ഇദ്ദേഹം മറന്നില്ല.
Former #Juventus forward David Trezeguet said #Inter duo Lautaro Martinez and Romelu Lukaku form the strongest partnership in #SerieA. https://t.co/vQ2zPk3tex#FCIM #SerieA #ACMilan #SerieATIM pic.twitter.com/TpIzvtlDQ2
— footballitalia (@footballitalia) March 25, 2021
” സിരി എയിലെ ഏറ്റവും പ്രധാനപ്പെട്ട, കരുത്തേറിയ കൂട്ടുകെട്ടാണ് ലുക്കാക്കു- ലൗറ്ററോ സഖ്യം.ഒരുപാട് ഗോളുകൾ നേടിയ താരങ്ങളാണ് ഇരുവരും. ഇന്റർമിലാൻ പരിശീലകൻ കോന്റെ എന്താണോ ആവിശ്യപ്പെടുന്നത് അതവർ ചെയ്തു നൽകുന്നു. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനിയും തുടരും.എന്തെന്നാൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം അപാരമാണ്.തീർച്ചയായും സിരി എയിലെ കോമ്പിറ്റീഷൻ വർധിച്ചിട്ടുണ്ട്. മിലാൻ ടീമുകളെല്ലാം ഒരു പുരോഗതി കൈവരിച്ചിട്ടുണ്ട് ” ട്രസേഗേ പറഞ്ഞു.
8th time this season Romelu Lukaku and Lautaro Martinez are on the scoresheet for Inter in Serie A.
— B/R Football (@brfootball) March 14, 2021
They've won all 8 😤 pic.twitter.com/TUL4DNYnWn