ലുക്കാക്കു..മിലാനിൽ തന്നെ നിന്നോളൂ.. ഞങ്ങൾക്ക് വേണ്ട: കളിക്കളം കയ്യേറി യുവന്റസ് ആരാധകരുടെ ആവശ്യം!
ബെൽജിയൻ സൂപ്പർതാരമായ റൊമേലു ലുക്കാക്കു നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ താരമാണ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിലനിർത്താൻ തന്നെയായിരുന്നു ഇന്റർ മിലാന്റെ താൽപര്യം. എന്നാൽ അവരുടെ അറിവില്ലാതെ രഹസ്യമായി അദ്ദേഹം മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഇത് ഇന്റർ മിലാൻ ആരാധകരെ ദേഷ്യം പിടിപ്പിച്ചു.
ഇതോടെ അവർ പ്രസ്താവന ഇറക്കി. ലോണിൽ കളിക്കുന്ന ലുക്കാക്കുവിനെ ഇനി ഒരിക്കലും സ്വന്തമാക്കേണ്ടതില്ല എന്ന നിലപാടാണ് ആരാധകർ ശക്തമായി കൈക്കൊണ്ടത്. ഇതോടെ ഇന്റർ മിലാൻ ഈ ഒരു ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. ഇതിനു പിന്നാലെ യുവന്റസ് താരത്തിന് വേണ്ടി ചെൽസിയുമായി ചർച്ചകൾ നടത്തിയിരുന്നു.വ്ലഹൊവിച്ചിനെ നൽകിക്കൊണ്ട് ലുക്കാക്കുവിനെ സ്വന്തമാക്കാനായിരുന്നു യുവന്റസ് ശ്രമിച്ചിരുന്നത്.എന്നാൽ അതും ഇപ്പോൾ വിഫലമായിട്ടുണ്ട്.
Juventus' Curva Sud send a message to Romelu Lukaku (30):
— Get Italian Football News (@_GIFN) August 9, 2023
"Lukaku stays in Milan, we already have a second-choice goalkeeper."https://t.co/idBY0HwiWY
സ്വന്തം ക്ലബ്ബിന്റെ ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന പ്രവർത്തികളും പ്രസ്താവനകളുമാണ് പലപ്പോഴും ലുക്കാക്കുവിൽ നിന്ന് ഉണ്ടാവാറുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ പലപ്പോഴും അദ്ദേഹത്തെ ആഗ്രഹിക്കാറില്ല.യുവന്റസിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവന്റസിന്റെ ഫസ്റ്റ് ടീമും റിസർവ് ടീമും തമ്മിൽ ഒരു സൗഹൃദമത്സരമാണ്ടായിരുന്നു.ഈ മത്സരത്തിനിടെ യുവന്റസ് ആരാധകർ മൈതാനം കയ്യേറുകയും ചാന്റ് മുഴക്കുകയും ചെയ്തു. ഞങ്ങൾക്ക് ലുക്കാക്കുവിനെ വേണ്ട എന്നാണ് യുവന്റസ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെട്ടത്.
ലുക്കാക്കു.. മിലാനിൽ തന്നെ നിന്നോളൂ.. ഞങ്ങൾക്ക് ഇവിടെ സെക്കൻഡ് ചോയ്സ് ഗോൾകീപ്പർ ഉണ്ട് എന്ന് പരിഹാസ രൂപേണ അവർ ചാന്റ് ചെയ്തിട്ടുമുണ്ട്. ഏതായാലും ഈ ബെൽജിയൻ താരം യുവന്റസിലേക്ക് എത്താനുള്ള സാധ്യതകൾ അവസാനിക്കുകയാണ്. സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും സാലറി പ്രശ്നം കാരണം അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇനി ലുക്കാക്കു ഏത് ക്ലബ്ബിൽ കളിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.