ലുക്കാക്കു മിന്നി, ഇന്റർമിലാന് തകർപ്പൻ ജയം !
സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ഇന്റർമിലാന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണവർ ജെനോവയെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ റൊമേലു ലുക്കാക്കുവാണ് ഇന്ററിന്റെ വിജയശില്പി. ശേഷിച്ച ഗോൾ അലക്സിസ് സാഞ്ചസിന്റെ വകയായിരുന്നു. ജയത്തോടെ ഇന്റർമിലാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. 36 മത്സരങ്ങളിൽ 76 പോയിന്റാണ് ഇന്ററിന്റെ സമ്പാദ്യം. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച യുവന്റസിന് എൺപത് പോയിന്റ് ആണുള്ളത്. മത്സരത്തിന്റെ 34-ആം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്. ബിറാഗിയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ലുക്കാക്കു വലകുലുക്കി. 83-ആം മിനുട്ടിൽ വിക്ടർ മോസസിന്റെ പാസിൽ നിന്ന് സാഞ്ചസ് രണ്ടാം ഗോൾ നേടി. മത്സരം അവശേഷിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലുക്കാക്കുവിന്റെ സുന്ദരഗോൾ പിറന്നത്. ബ്രോസോവിച്ച് വെച്ച് നീട്ടിയ പന്തുമായി മുന്നേറിയ ലുക്കാക്കു എതിർ ഡിഫൻഡേഴ്സിനെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. ഇന്നലത്തെ മത്സരത്തിലെ ഇന്റർ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
ഇന്റർമിലാൻ : 7.11
ലുക്കാക്കു : 8.7
ലൗറ്ററോ : 6.5
എറിക്സൺ : 6.5
ബിറാഗി : 7.7
ബ്രോസോവിച്ച് : 7.7
ഗാഗ്ലിയാർഡിനി : 6.7
മോസസ് : 7.8
സ്ക്രിനിയാർ : 7.0
റനൊച്ചിയ : 8.6
ഗോഡിൻ : 7.3
ഹാന്റനൊവിച്ച് : 6.9
യങ് : 6.2 -സബ്
വലെറൊ : 6.7 -സബ്
അംബ്രോസിയോ : 6.4 -സബ്
കാന്ദ്രവ : 6.1 -സബ്
സാഞ്ചസ് : 7.2 -സബ്
Genoa 0-3 Inter (Lukaku with a brilliant solo goal) pic.twitter.com/DeAtDxDUka
— InterCoppaItaliaVids (@CoppaVids) July 25, 2020