ലുക്കാക്കു പറ്റിച്ചു : വിമർശിച്ച് അർജന്റൈൻ ഇതിഹാസം!
ബെൽജിയൻ സൂപ്പർതാരമായ റൊമേലു ലുക്കാക്കു നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ താരമാണ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിലനിർത്താൻ തന്നെയായിരുന്നു ഇന്റർ മിലാന്റെ താൽപര്യം. എന്നാൽ അവരുടെ അറിവില്ലാതെ രഹസ്യമായി അദ്ദേഹം മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഇത് ഇന്റർ മിലാനേയും അവരുടെ ആരാധകരെയും ദേഷ്യം പിടിപ്പിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹത്തെ വേണ്ട എന്ന് ഇന്റർ മിലാൻ തീരുമാനിക്കുകയായിരുന്നു.
ക്ലബ്ബുകളെയും ആരാധകരെയും ദേഷ്യം പിടിപ്പിക്കുന്ന പ്രവർത്തികളും പ്രസ്താവനകളുമാണ് പലപ്പോഴും ലുക്കാക്കു നടത്താറുള്ളത്. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിനെതിരെ ഇന്റർ മിലാന്റെ വൈസ് പ്രസിഡണ്ടും അർജന്റൈൻ ഇതിഹാസവുമായ ഹവിയർ സനേട്ടി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പെരുമാറ്റമല്ല ഞങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചത് എന്നാണ് സനേട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Inter vice president Zanetti: “Lukaku has betrayed us. We’re very disappointed”. 🔵🇧🇪 #CFC
— Fabrizio Romano (@FabrizioRomano) August 8, 2023
“We expected completely different behaviour by Romelu, as professional but also as a man”, told Gazzetta. pic.twitter.com/RxlODyqH0C
” അദ്ദേഹത്തിന് ഇന്റർമിലാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്, ഇത്തരത്തിലുള്ള ഒരു പെരുമാറ്റം അദ്ദേഹത്തിൽ നിന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഒരു വ്യക്തി എന്ന നിലയിലും ഒരു പ്രൊഫഷണൽ എന്ന നിലയിലും അദ്ദേഹം ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം ഞങ്ങളെ ചതിക്കുകയായിരുന്നു.
തീർച്ചയായും അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവകാശമുണ്ട്. എന്നാൽ അദ്ദേഹം ചർച്ച ചെയ്യുന്നതിന് മുന്നേ ഞങ്ങളെ അറിയിക്കണമായിരുന്നു.ആരും തന്നെ ക്ലബ്ബിനേക്കാൾ വലുതല്ല. തീർച്ചയായും നിങ്ങൾ ഡ്രസ്സിംഗ് റൂമിനെ കൂടി പരിഗണിക്കണമായിരുന്നു ” ഇതാണ് സനേട്ടി പറഞ്ഞിട്ടുള്ളത്.
ലുക്കാക്കു ചെൽസി വിടാൻ തീരുമാനമെടുത്തു കഴിഞ്ഞതാണ്. അതേസമയം ഇന്റർ മിലാനും യുവന്റസും അദ്ദേഹത്തെ കൈയൊഴിയുകയും ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. താരം വരുന്ന സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.