ലുക്കാക്കുവിന്റെ സസ്പെൻഷൻ പിൻവലിച്ച് ഇറ്റാലിയൻ FIGC!
കോപ ഇറ്റാലിയയിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇന്റർമിലാനും യുവന്റസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.സമനിലയിലാണ് ഈ മത്സരം അവസാനിച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.83ആം മിനുട്ടിൽ ക്വഡ്രാഡോയാണ് യുവന്റസിന് വേണ്ടി ഗോൾ നേടിയത്.
എന്നാൽ 95ആം മിനിറ്റിൽ ലുക്കാക്കു പെനാൽറ്റിയിലൂടെ ഇന്റർ മിലാനെ ഒപ്പമെത്തിക്കുകയായിരുന്നു.യുവന്റസിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിനിടെ പലതവണ ലുക്കാക്കുവിന് വംശയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതിന് പിന്നാലെ ലുക്കാക്കു സെലിബ്രേഷനിലൂടെ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.
Lukaku: "I believe… justice has been done."
— BBC Sport (@BBCSport) April 22, 2023
The ban has been overturned as a measure to fight racism.#BBCFootball pic.twitter.com/z92hf9MK5V
ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് വായടക്കൂ എന്ന സെലിബ്രേഷനായിരുന്നു ഈ ഇന്റർമിലാൻ താരം നടത്തിയിരുന്നത്. പക്ഷേ മത്സരത്തിലെ റഫറി ആ സെലിബ്രേഷന് റെഡ് കാർഡ് നൽകുകയായിരുന്നു.മാത്രമല്ല താരത്തിന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ഇറ്റാലിയൻ FIGC നടത്തിയിരുന്നു.ലുക്കാക്കു റേസിസത്തിനെതിരെയാണ് പോരാടിയതെന്നും അത് ഒരിക്കലും കുറ്റമല്ല എന്നും ഇവർ കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്ന് ഈ സൂപ്പർതാരത്തിന്റെ സസ്പെൻഷൻ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ആദ്യം ഇന്റർമിലാന്റെ അപ്പീൽ നിരസിച്ചിരുന്നുവെങ്കിലും പിന്നീട് ഫലം കാണുകയായിരുന്നു. ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഡാനിയേൽ മാരിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ രണ്ടാം പാദ സെമിയിൽ കളിക്കാൻ ലുക്കാക്കുവിന് സാധിച്ചേക്കും.