ലക്ഷ്യം സിരി എ കിരീടം തന്നെ, പിർലോ ഉറപ്പിച്ചു പറയുന്നു!
ഇന്ന് സിരി എയിൽ നടക്കുന്ന 23-ആം റൗണ്ട് പോരാട്ടത്തിൽ ക്രോട്ടോണയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് യുവന്റസിനന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ചാണ് യുവന്റസിന്റെ വരവ്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ യുവന്റസിന് വിജയിച്ചേ മാറ്റിയാവൂ.നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് യുവന്റസ്.21 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് യുവന്റസിനുള്ളത്.23 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുള്ള ഇന്റർമിലാനാണ് ഒന്നാമത്.ഏതായാലും തങ്ങളുടെ പോരാട്ടം കിരീടത്തിന് വേണ്ടി തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പിർലോ.പിർലോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣 The talking points from @Pirlo_official's #JuveCrotone presser ahead of tomorrow night's game! ⚽️#FinoAllaFine #ForzaJuve
— JuventusFC (@juventusfcen) February 21, 2021
” കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞങ്ങൾ തെറ്റായ രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്.പിഴവുകളിൽ നിന്ന് പാഠമുൾകൊള്ളാൻ ഞങ്ങൾക്ക് സാധിച്ചില്ല.നാപോളിയോടേറ്റ തോൽവിയിൽ നിന്നും വ്യത്യസ്ഥമായിരുന്നു പോർട്ടോയോടേറ്റ തോൽവി.ഈ മത്സരം ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട മത്സരമാണ്.കിരീടത്തിലേക്കുള്ള വഴി സുഗമമാക്കാൻ ഈ മത്സരം വിജയിക്കേണ്ടതുണ്ട്.ക്രോട്ടോണ ഒരു ഈസി ടീമല്ല. പോയിന്റ് ടേബിളിൽ അവർ അവസാനസ്ഥാനക്കാരാണ് എന്ന് കരുതി അവരെ എഴുതിതള്ളില്ല.നല്ല രീതിയിൽ കളിക്കുന്ന ഒരു ടീം തന്നെയാണ് അവരുടെത്. നിർഭാഗ്യവശാൽ അവർക്ക് അതിനനുസരിച്ചുള്ള റിസൾട്ടുകൾ ലഭിച്ചിട്ടില്ല.ഞങ്ങളുടെ ലക്ഷ്യം സിരി എ കിരീടം തന്നെയാണ്. അതിന് വേണ്ടി പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും ” പിർലോ പറഞ്ഞു.
Paulo #Dybala won’t be available to face #Crotone tomorrow, but Andrea #Pirlo is also short of options in midfield. https://t.co/Cd05wwDPGB #JuveCrotone #Juventus #SerieA #Calcio #Juve pic.twitter.com/J61QTZ4Obf
— footballitalia (@footballitalia) February 21, 2021