റോമയെ ഫൈനലിലേക്ക് കൊണ്ടുപോകണം: ഹീറോയായ ശേഷം ഡിബാല പറയുന്നു.
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടാൻ റോമക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റോമാ ഫെയെനൂർദിനെ പരാജയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഈ മത്സരത്തിൽ റോമയുടെ രക്ഷകനായത് അർജന്റൈൻ സൂപ്പർതാരമായ പൗലോ ഡിബാലയായിരുന്നു.89ആം മിനിറ്റിൽ അദ്ദേഹത്തിന്റെ ഗോൾ പിറന്നില്ലായിരുന്നുവെങ്കിൽ റോമക്ക് പുറത്താവേണ്ടി വരുമായിരുന്നു.
പകരക്കാരനായി വന്നു കൊണ്ടാണ് ഡിബാല ടീമിന്റെ രക്ഷകനായത്. ഏതായാലും ഈ വിജയത്തിന് ശേഷം നിരവധി കാര്യങ്ങളെ കുറിച്ച് ഡിബാല സംസാരിച്ചിട്ടുണ്ട്. റോമയെ ഫൈനലിലേക്ക് കൊണ്ടുപോകണമെന്നും ആരാധകരുടെ പിന്തുണ തങ്ങൾക്ക് വളരെയധികം ഗുണകരമായി എന്നുമാണ് ഡിബാല പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Roma were minutes away from Europa League elimination, and then…
— B/R Football (@brfootball) April 20, 2023
89’—Dybala 2-1 (2-2 agg)
101’—El Shaarawy 3-1 (3-2 agg)
109’—Pellegrini 4-1 (4-2 agg)
😤 pic.twitter.com/k7lXaWoygh
” വിജയിച്ചുകൊണ്ട് മുന്നേറാൻ സാധിക്കും എന്നുള്ള മെന്റാലിറ്റി ഞങ്ങൾക്ക് ഉണ്ടായിരുന്നു.ഇതുപോലെ തുടരാനും അതുവഴി റോമയെ ഫൈനലിൽ എത്തിക്കാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞങ്ങൾ എല്ലാവരും വിജയം ആഗ്രഹിച്ചിരുന്നു. മത്സരത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത് നേരത്തെ തന്നെ മൊറിഞ്ഞോ പറഞ്ഞിരുന്നു.അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ചരിത്രത്തെയും ഞങ്ങൾക്ക് അറിയാം. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഈ സ്റ്റേഡിയം ഞങ്ങളെ സഹായിക്കാറുണ്ട്.ആളുകളാണ് ഞങ്ങളെ പുഷ് ചെയ്തത്. വിജയിക്കാനുള്ള കാരണങ്ങളിൽ ആരാധകരും ഉണ്ട് “ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.
അഗ്രിഗേറ്റിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റോമ ഫെയെനൂർദിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സെമി ഫൈനൽ പോരാട്ടത്തിൽ റോമ സാബി അലോൺസോയുടെ ബയേർ ലെവർകൂസനെയാണ് നേരിടുക.