റൊണാൾഡോ പോയത് ഡിബാലക്ക്‌ ഗുണകരം : കെയ്ലേനി!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് യുണൈറ്റഡിലേക്ക് ചേക്കേറിയത്. മൂന്നു വർഷക്കാലം ക്രിസ്റ്റ്യാനോ യുവന്റസിൽ ചിലവഴിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ താരം ക്ലബ് വിടുകയായിരുന്നു.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോക്ക്, അത് ഏറ്റവും കൂടുതൽ ഗുണകരമാവുക പൌലോ ഡിബാലക്കാണ് എന്ന രൂപത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുകയാണിപ്പോൾ യുവന്റസ് താരമായ കെയ്ലേനി.ക്രിസ്റ്റ്യാനോ പോയതോടെ ഡിബാല സ്വതന്ത്രനായെന്നും താരത്തിന് ഇപ്പോൾ വ്യക്തിഗത മികവുകൾ പുറത്തെടുക്കാമെന്നുമായിരുന്നു കെയ്ലേനി അറിയിച്ചത്.താരത്തിന്റെ വാക്കുകൾ കാൽസിയോ മെർക്കാറ്റോ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാ കാർഡുകളും ഇപ്പോൾ ഡിബാലയുടെ കയ്യിലുണ്ട്.റൊണാൾഡോ ക്ലബ് വിട്ടത് ഡിബാലയെ ഫ്രീയാക്കി. അത്കൊണ്ട് തന്നെ ഡിബാലക്ക്‌ അദ്ദേഹത്തിന്റെ സാങ്കേതികപരമായും വ്യക്തിഗതമായുമുള്ള മികവുകൾ പുറത്തെടുക്കാൻ സാധിച്ചേക്കും.ഇനി മുതൽ ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ അദ്ദേഹത്തിന് സാധിച്ചേക്കും ” ഇതാണ് കെയ്ലേനി പറഞ്ഞത്.

എന്നാൽ ഈ സീസണിൽ വേണ്ട മികവിലേക്ക് ഉയരാൻ യുവന്റസിന് സാധിച്ചിട്ടില്ല. അവസാനമത്സരത്തിൽ അവർ സാസുവോളോയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ യുവന്റസ് ഏഴാം സ്ഥാനത്താണ്.ഈ സിരി എയിൽ മൂന്ന് ഗോളുകൾ മാത്രമാണ് ഡിബാല നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *