റെഡ് കാർഡുകൾ, പെനാൽറ്റികൾ, ചാമ്പ്യൻമാരെ കീഴടക്കി യുവന്റസ്!
ഇന്നലെ സിരി എയിൽ നടന്ന നിർണായകമത്സരത്തിൽ യുവന്റസിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ഈ സീസണിലെ ചാമ്പ്യൻമാരായ ഇന്റർ മിലാനെ തകർത്തു വിട്ടത്.പെനാൽറ്റികളും റെഡ് കാർഡുകളും ഓൺ ഗോളും കണ്ട ത്രില്ലറിനൊടുവിലാണ് യുവന്റസ് ഇന്റർ മിലാനെ കീഴടക്കിയത്.ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കാൻ യുവന്റസിന് സാധിച്ചു.37 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുള്ള യുവന്റസ് നിലവിൽ നാലാം സ്ഥാനത്താണ്.അഞ്ചാം സ്ഥാനത്തുള്ള നാപോളി ഒരു മത്സരം കുറച്ചു കളിച്ച് കൊണ്ട് 73 പോയിന്റുമായി പിറകിലുണ്ട്.
Cristiano Ronaldo and Juventus keep Champions League hopes alive with Inter Milan winhttps://t.co/xoy89Oz8Im pic.twitter.com/yTCtVYGaeX
— Mirror Football (@MirrorFootball) May 15, 2021
മത്സരത്തിന്റെ 24-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ് യുവന്റസ് ലീഡ് നേടിയത്. ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയെങ്കിലും റീബൗണ്ട് താരം തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.എന്നാൽ 35-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ തന്നെ ലുക്കാക്കു സമനില ഗോൾ നേടുകയായിരുന്നു.എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ക്വഡ്രാഡയിലൂടെ യുവന്റസ് വീണ്ടും ലീഡ് നേടുകയായിരുന്നു.എന്നാൽ 55-ആം മിനുട്ടിൽ യുവന്റസിന് തിരിച്ചടിയേറ്റു.റോഡ്രിഗോ ബെന്റാൻക്കർ റെഡ് കാർഡ് കണ്ട് പുറത്ത് പോയതാണ് തിരിച്ചടിയായത്.83-ആം മിനിറ്റിൽ അടുത്ത തിരിച്ചടിയും യുവന്റസിനേറ്റു.ചില്ലിനി സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലായി.എന്നാൽ 88-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ക്വഡ്രാഡോ ലക്ഷ്യത്തിൽ എത്തിച്ചു.92-ആം മിനുട്ടിൽ ഇന്റർ താരം ബ്രോസോവിച്ച് റെഡ് കാർഡ് കണ്ടതോടെ ഇന്റർ തോൽവി സമ്മതിച്ചു.
Juventus vs. Inter:
— B/R Football (@brfootball) May 15, 2021
1-0: Ronaldo, 24’
1-1: Lukaku, pen. 35’
2-1: Cuadrado, 45+3’
🔴: Bentancur, 55’
🔄: Pirlo subs off Ronaldo, 70’
2-2: Chiellini, og 83’
3-2: Cuadrado, pen. 88’
🔴: Brozovic, 90+2’
Juve scrapping for their lives to reach next season’s Champions League 🤯 pic.twitter.com/RDXSSje5y4