റെക്കോർഡുകൾ തകർത്തെറിഞ്ഞ് ക്രിസ്റ്റ്യാനോ പടയോട്ടം തുടരുന്നു!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് ക്രോട്ടോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടിരുന്നു. ഇതിലെ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. രണ്ട് ഹെഡർ ഗോളുകളാണ് റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നേടിയത്.ഇതോടെ സിരി എയിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ റൊണാൾഡോ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.18 ഗോളുകളാണ് റൊണാൾഡോ ഈ സീസണിൽ അടിച്ചു കൂട്ടിയിട്ടുള്ളത്.17 ഗോളുകൾ നേടിയ ലുക്കാക്കുവാണ് രണ്ടാം സ്ഥാനത്തുള്ളത്.ഇതിന് പുറമേ മറ്റൊരു നേട്ടം കൂടി റൊണാൾഡോ കുറിച്ചിട്ടുണ്ട്.നിലവിൽ സിരി എയിൽ ഉള്ള എല്ലാ ടീമുകൾക്കെതിരെയും റൊണാൾഡോ ഗോൾ കണ്ടെത്തി കഴിഞ്ഞു. പതിനെട്ടു ടീമുകൾക്കെതിരെ ഗോൾവല ചലിപ്പിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.2018-ലായിരുന്നു റൊണാൾഡോ സിരി എയിൽ എത്തിയത് എന്നോർക്കണം.

അതേസമയം റൊണാൾഡോ ഗോൾ നേടുന്ന 78-ആം ടീമായിരുന്നു ക്രോട്ടോണ.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോളുകൾ നേടിയ താരമെന്ന നേട്ടത്തിൽ രണ്ടാമതാണ് റൊണാൾഡോ.2000-ന് ശേഷമുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.79 ടീമുകൾക്കെതിരെയാണ് സ്ലാട്ടൻ ഇതുവരെ ഗോൾ നേടിയിട്ടുള്ളത്.ഒരു പുതിയ ടീമിനെതിരെ കൂടി ഗോൾ നേടിയാൽ റൊണാൾഡോക്ക് ഈ നേട്ടത്തിനൊപ്പമെത്താം.ഇന്നലത്തെ ഇരട്ടഗോളോട് കൂടി ഈ സീസണിൽ ആകെ 25 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു.തുടർച്ചയായ 14-ആം സീസണിലാണ് റൊണാൾഡോ 25 ഗോളുകൾ പൂർത്തിയാക്കുന്നത്.ആ കണക്കുകൾ താഴെ നൽകുന്നു.

2007-08: 42
2008-09: 26
2009-10: 33
2010-11: 53
2011-12: 60
2012-13: 55
2013-14: 51
2014-15: 61
2015-16: 51
2016-17: 42
2017-18: 44
2018-19: 28
2019-20: 37
2020-21: 25

Leave a Reply

Your email address will not be published. Required fields are marked *