റാമോസിനെ തന്റെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമത്തിൽ മൊറീഞ്ഞോ!
തന്റെ 16 വർഷക്കാലത്തെ ഇതിഹാസതുല്യമായ റയൽ കരിയറിന് വിരാമമിട്ടു കൊണ്ട് സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു.ജൂൺ മുപ്പതിനാണ് അദ്ദേഹത്തിന്റെ റയലുമായുള്ള കരാർ അവസാനിക്കുക. ജൂലൈ ഒന്ന് മുതൽ ഫ്രീ ഏജന്റായി കൊണ്ട് താരത്തിന് ഏത് ക്ലബ്ബിലേക്കും ചേക്കേറാം. യൂറോപ്പിലെ വമ്പൻ ക്ലബുകളെ താരവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ വാർത്തകൾ ഇപ്പോൾ തന്നെ സജീവമാണ്. ഏറ്റവും പുതിയതായി റോമ പരിശീലകൻ ഹോസെ മൊറീഞ്ഞോയാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.മുമ്പ് റയലിൽ റാമോസും മൊറീഞ്ഞോയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ്.റാമോസിനെ കൺവിൻസ് ചെയ്യിക്കാൻ വേണ്ടി മൊറീഞ്ഞോ താരത്തെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് ലാ ഗസറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Could they reunite in Rome? 🇮🇹https://t.co/1mg7MjP5Et
— MARCA in English (@MARCAinENGLISH) June 21, 2021
എന്നാൽ റാമോസ് റോമയെ പോലെയൊരു ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്. എന്തെന്നാൽ റോമക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചിട്ടില്ല. മാത്രമല്ല റാമോസ് ആവിശ്യപ്പെടുന്ന സാലറി താങ്ങാൻ റോമക്ക് കഴിയുമോ എന്നുള്ള കാര്യവും സംശയത്തിലാണ്. അത്കൊണ്ട് തന്നെ മൊറീഞ്ഞോയുടെ ക്ഷണം റാമോസ് നിരസിക്കാനാണ് സാധ്യത. നിലവിൽ സിരി എ വമ്പൻമാരായ എസി മിലാൻ, ഫ്രഞ്ച് ശക്തികളായ പിഎസ്ജി എന്നിവരൊക്കെ റാമോസിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ റാമോസ് ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.