യുവന്റസ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു !
യുവന്റസിന്റെ ബ്രസീലിയൻ താരം അലക്സ് സാൻഡ്രോക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്. ചില ലക്ഷണങ്ങൾ കണ്ടതിനാൽ താരത്തെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് പരിശോധനഫലം പോസിറ്റീവ് ആവുകയും താരത്തെ ഐസൊലേഷനിൽ ആക്കുകയും ചെയ്തതായി യുവന്റസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഉഡിനസിനെതിരെയുള്ള മത്സരത്തിൽ 83-ആം മിനുട്ട് വരെ താരം കളിച്ചിരുന്നു. മത്സരത്തിൽ യുവന്റസ് 4-1 ന് വിജയിച്ചിരുന്നു.
Get well soon 🙏
— Goal News (@GoalNews) January 4, 2021
ഇരുപത്തിയൊമ്പത് വയസുകാരനായ താരം ഈ ലീഗിൽ ഏഴ് മത്സരങ്ങളാണ് ആകെ കളിച്ചിരുന്നത്. കൂടാതെ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും അലക്സ് സാൻഡ്രോ കളിച്ചിട്ടുണ്ട്. ഇനി എസി മിലാനെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മിലാനെ അവരുടെ മൈതാനത്ത് വെച്ചാണ് യുവന്റസ് നേരിടുന്നത്. ഇതോടെ മിലാനെതിരെ താരമുണ്ടാവില്ല എന്നുറപ്പായി. കൂടാതെ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയെയും പിർലോക്ക് ലഭ്യമായേക്കില്ല. താരത്തിന്റെ തുടക്കേറ്റ പരിക്ക് മൂലമാണ് താരം പുറത്തിരിക്കുക.
#AlexSandro positivo al #Coronavirus : è già in isolamento ⬇️ https://t.co/W0v3K1bQ94
— Tuttosport (@tuttosport) January 4, 2021