യുവന്റസ് ആവിശ്യപ്പെട്ടാലും ക്ലബ് വിടില്ല, തീരുമാനമെടുത്ത് ദിബാല!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലയെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ ഈയിടെയായി പുറത്ത് വന്നിരുന്നു. താരം യുവന്റസ് വിട്ട് മറ്റേതെങ്കിലും ക്ലബുകളിലേക്ക് ചേക്കേറുമെന്നായിരുന്നു ഇവകൾ ചൂണ്ടികാണിച്ചിരുന്നത്. താരത്തിന്റെ കരാർ 2022-ലാണ് അവസാനിക്കുക. ദിബാലയുടെ കരാർ പുതുക്കാൻ യുവന്റസിന് താല്പര്യമില്ലെന്നും ഈ സമ്മറിൽ താരത്തെ വിൽക്കാനാണ് യുവന്റസിന്റെ പദ്ധതിയെന്നും വാർത്തകൾ ഉണ്ടായിരുന്നു. പരിക്കും മോശം ഫോമുമാണ് താരത്തിന് വിനയായി കൊണ്ടിരിക്കുന്നത്. എന്നാൽ യുവന്റസ് വിടില്ല എന്ന തീരുമാനമാണ് നിലവിൽ ദിബാല കൈകൊണ്ടിരിക്കുന്നത് എന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.കരാർ പുതുക്കാതെ ക്ലബ് വിടാൻ യുവന്റസ് ആവിശ്യപ്പെട്ടാലും ക്ലബ്ബിൽ തന്നെ തുടരാനാണ് ദിബാലയുടെ തീരുമാനം.
According to La Gazzetta dello sport, Paulo #Dybala could once again refuse to leave #Juventus if the club won’t offer him a contract extension. https://t.co/wacui9RTdZ #Juve #SerieA #Calcio pic.twitter.com/hezFdgVokB
— footballitalia (@footballitalia) March 26, 2021
ഇതാദ്യമായല്ല ദിബാല ഇത്തരത്തിലുള്ള ഒരു തീരുമാനം കൈകൊള്ളുന്നത്.2019-ൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റൊമേലു ലുക്കാക്കു-പൌലോ ദിബാല സ്വാപ് ഡീലിന് യുവന്റസ് ആലോചിരുന്നുവെങ്കിലും ഇത് നിരസിച്ചത് ദിബാല തന്നെയായിരുന്നു.27-കാരനായ താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ചെൽസി, ടോട്ടൻഹാം എന്നിവർക്ക് താല്പര്യമുണ്ട്. എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്ന ഓഫർ വന്നാൽ കരാർ പുതുക്കി കൊണ്ട് യുവന്റസിൽ തുടരനാണ് ദിബാലയുടെ തീരുമാനം.ഇനി കരാർ പുതുക്കിയിട്ടില്ലെങ്കിലും കരാർ അവസാനിക്കുന്നത് വരെ ദിബാല യുവന്റസിൽ കാണും.കഴിഞ്ഞ സമ്മറിൽ പത്ത് മില്യൺ യൂറോയുടെ ഒരു ഓഫർ യുവന്റസ് നൽകിയിരുന്നുവെങ്കിലും ദിബാല അത് നിരസിക്കുകയായിരുന്നു. അതിലും വലിയ വേതനം വേണം എന്ന നിലപാടാണ് നിലവിൽ ദിബാലക്ക്.
According to La Gazzetta dello sport, Paulo #Dybala could once again refuse to leave #Juventus if the club won’t offer him a contract extension. https://t.co/wacui9RTdZ #Juve #SerieA #Calcio pic.twitter.com/hezFdgVokB
— footballitalia (@footballitalia) March 26, 2021