യുവന്റസിലെത്തിയതോടെ ഗംഭീരഫോമിൽ, കാരണം വെളിപ്പെടുത്തി മൊറാറ്റ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ലോണടിസ്ഥാനത്തിൽ അൽവാരോ മൊറാറ്റ യുവന്റസിലേക്ക് എത്തിയത്. മുമ്പ് യുവന്റസിന് വേണ്ടി കളിച്ചിരുന്ന താരമായ മൊറാറ്റ അത്ലെറ്റിക്കോ മാഡ്രിഡിൽ വേണ്ടത്ര ഫോമിൽ ആയിരുന്നില്ല. എന്നാൽ യുവന്റസിൽ എത്തിയതോടെ താരം മിന്നും ഫോമിലാണ്. സിരി എയിൽ ഇതുവരെ രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയ താരം ചാമ്പ്യൻസ് ലീഗിൽ നാലു ഗോളുകളും നേടിക്കഴിഞ്ഞു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മൊറാറ്റ. നമ്മൾ ഇഷ്ടപ്പെടുന്ന ഏതൊരു കാര്യത്തെയും നമ്മൾക്ക് ലഭിച്ചാൽ നമ്മൾ പ്രചോദിതരാവും എന്നാണ് മൊറാറ്റ അറിയിച്ചത്. താൻ ഇഷ്ടപ്പെട്ടു കളിക്കുന്നത് കൊണ്ടാണ് താൻ ഫോം വീണ്ടെടുത്തത് എന്നാണ് ഇദ്ദേഹം അറിയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചും സംസാരിക്കാൻ അദ്ദേഹം മറന്നില്ല.

” ഞാൻ ഇവിടെ തിരികെ എത്തിയപ്പോൾ ഞാനൊരു സമ്പൂർണനായ താരമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. മാത്രമല്ല കൂടുതൽ പക്വത കൈവന്നതായും അനുഭവപ്പെട്ടു. എന്റെ കരിയറിൽ ഞാൻ നല്ല സമയത്തിലൂടെയും മോശം സമയത്തിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. ഞാൻ പഠിച്ചത് എല്ലാം തന്നെ അനുഭവങ്ങളിൽ നിന്നാണ്. ഓരോ മനുഷ്യനും ആവിശ്യമായ അതേ പ്രചോദനം തന്നെയായിരുന്നു എനിക്കും ആവിശ്യം. നാം ഇഷ്ടപ്പെടുന്നതിനെ ലഭിക്കുക എന്നുള്ളത്. എനിക്ക് യുവന്റസിനെ ആവിശ്യമായിരുന്നു. അത് കിട്ടികഴിഞ്ഞപ്പോൾ ഞാൻ ഫോം കണ്ടെത്തുകയും ചെയ്തു. എനിക്കറിയാം ഞാൻ ഇനിയും ഇമ്പ്രൂവ് ആകാനുണ്ടെന്ന്.ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. റൊണാൾഡോ എന്താണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവിശ്യമില്ലല്ലോ. അദ്ദേഹം ടീമിന് വേണ്ടി എന്ത് ചെയ്യുന്നു എന്നുള്ളതും നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവിശ്യമില്ല. അദ്ദേഹം മികച്ച ഒരു സഹതാരമാണ്. അദ്ദേഹം എല്ലവരോടും സംസാരിക്കുകയും എല്ലാവരെയും സഹായിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. അദ്ദേഹം ഗോളുകൾ നേടുന്നത് തുടരുമെന്നും അദ്ദേഹം ടീമിനെ എത്തിക്കാൻ കരുതിയിടത്ത് എത്തിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” മൊറാറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *