യുവന്റസിന് രക്ഷകനായത് ഗോൾകീപ്പർ സെസ്നി, പ്ലയെർ റേറ്റിംഗ് അറിയാം
ഇന്നലെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സാംപഡോറിയയെ തകർത്തു കൊണ്ടാണ് യുവന്റസ് സിരി എയിൽ കിരീടമുറപ്പിച്ചത്. തുടർച്ചയായ ഒൻപതാം തവണ ഓൾഡ് ലേഡീസ് സിരി എ കിരീടം തങ്ങളുടെ ഷെൽഫിൽ എത്തിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെർണാഡ്ഷിയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ യുവന്റസിന്റെ രക്ഷകനായത് മറ്റൊരു താരമാണ്. ഗോൾവല കാത്ത സെസ്നി. താരത്തിന്റെ തകർപ്പൻ സേവുകളാണ് ഇന്നലെ സാംപഡോറിയയെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്. അത് കൊണ്ട് ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് സെസ്നിക്കാണ്. 8.0 ആണ് സെസ്നിയുടെ റേറ്റിംഗ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റേറ്റിംഗിൽ കുറവു വരാൻ കാരണം താരം പെനാൽറ്റി പാഴാക്കിയതാണ്. എന്നിരുന്നാലും 7.3 റേറ്റിംഗ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചിട്ടുണ്ട്. യുവന്റസിന് ആകെ 6.92 ലഭിച്ചപ്പോൾ മറുഭാഗത്തുള്ള സാംപഡോറിയക്ക് ലഭിച്ചത് 6.41 ആണ്. ഇന്നലത്തെ മത്സരത്തിലെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Feelin' #Stron9er! 🏆🏆🏆🏆🏆🏆🏆🏆🏆#LiveAhead pic.twitter.com/Y29eJId7dJ
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfcen) July 27, 2020
യുവന്റസ് : 6.92
ക്രിസ്റ്റ്യാനോ : 7.3
ദിബാല : 6.4
ക്വഡ്രാഡോ : 6.5
റാബിയോട്ട് : 7.8
പ്യാനിക്ക് : 7.5
മറ്റിയൂഡി : 6.6
ഡാനിലോ : 6.5
ലൈറ്റ് : 6.7
ബൊനൂച്ചി : 6.9
സാൻഡ്രോ : 7.8
സെസ്നി : 8.0
ബെന്റാൻകർ : 6.2 -സബ്
റുഗാനി : 6.0 -സബ്
ബെർണാഡ്ഷി : 7.4 -സബ്
ഹിഗ്വയ്ൻ : 6.2 -സബ്
CHAMPIONS!!!!!!!!! 🏆🏆🏆🏆🏆🏆🏆🏆🏆 #Stron9er pic.twitter.com/ipb4FN1qMN
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfcen) July 26, 2020