യുവന്റസിനെ തരിപ്പണമാക്കി മിലാൻ, ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിൽ!
ഇന്നലെ സിരി എയിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ യുവന്റസിനെ തകർത്തു വിട്ടത്.സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയും സംഘവും മിലാന് മുന്നിൽ തകർന്ന് തരിപ്പണമാവുകയായിരുന്നു. മിലാന് വേണ്ടി ബ്രാഹിം ഡയസ്, ആന്റെ റെബിച്ച്, ഫികയൊ ടോമോരി എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിലാണ്.നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്.35 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.
Juventus lose 3-0 to Milan at home.
— Goal (@goal) May 9, 2021
As it stands, Cristiano Ronaldo will be playing Europa League football next season. pic.twitter.com/OuFohdJ0IN
മത്സരത്തിന്റെ നാല്പത്തിയഞ്ചാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു മിലാന് ആദ്യഗോൾ നേടാൻ.ഒടുവിൽ ബ്രാഹിം ഡയസാണ് അക്കൗണ്ട് തുറന്നത്.പിന്നീട് 58-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്താൻ മിലാന് അവസരം ലഭിച്ചുവെങ്കിലും കെസ്സി പാഴാക്കുകയായിരുന്നു.78-ആം മിനുട്ടിൽ റെബിച്ച് മിലാന്റെ രണ്ടാം ഗോൾ നേടി.82-ആം മിനുട്ടിൽ ചലനോഗ്ലുവിന്റെ അസിസ്റ്റിൽ നിന്നും ടൊമോറി കൂടി ഗോൾ നേടിയതോടെ യുവന്റസ് പതനം പൂർണ്ണമായി. ഇനിയുള്ള മത്സരങ്ങൾ മുഴുവൻ വിജയിച്ചാൽ പോലും യുവന്റസിന് ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പില്ല.
As things stand, Cristiano Ronaldo will be playing Europa League football next season 😲https://t.co/kcwxgqNMDm
— SPORTbible (@sportbible) May 9, 2021