യുവന്റസിനെതിരെയുള്ള കേസ്,ക്രിസ്റ്റ്യാനോ ഇനിയും ദീർഘകാലം കാത്തിരിക്കണം!

2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിൽ എത്തിയത്. മൂന്നുവർഷക്കാലമാണ് റൊണാൾഡോ യുവന്റസിൽ ചിലവഴിച്ചത്. 134 മത്സരങ്ങൾ കളിച്ച റൊണാൾഡോ യുവന്റസിന് വേണ്ടി 101 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.ക്ലബ്ബിനോടൊപ്പം 5 കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി.തുടർന്ന് 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് റൊണാൾഡോ ചേക്കേറുകയായിരുന്നു.

ഈയിടെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെ ഒരു കേസ് നൽകിയിരുന്നത്. അതായത് കോവിഡ് പാൻഡമിക്കിന്റെ സമയത്ത് യുവന്റസ് വെട്ടിക്കുറച്ച വേതനം തനിക്ക് നൽകാനുണ്ട് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു റൊണാൾഡോ കോടതിയിൽ കേസ് ഓപ്പൺ ചെയ്തത്. 20 മില്യൺ യൂറോളമാണ് ക്രിസ്റ്റ്യാനോക്ക് ലഭിക്കാനുള്ളത്.എന്നാൽ യുവന്റസ് ഇത് നിഷേധിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോകുന്ന സമയത്ത് ക്രിസ്റ്റ്യാനോ തന്നെ ഈ സാലറി വേണ്ടെന്ന് സമ്മതിച്ചിരുന്നു എന്നാണ് യുവന്റസ് അവകാശപ്പെട്ടിരുന്നത്.

ഏതായാലും ഈ കേസ് ഇപ്പോൾ നീണ്ടു പോവുകയാണ്.അടുത്തമാസം ഒരു ഹിയറിങ് കൂടിയുണ്ട്. മാത്രമല്ല അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് ഇക്കാര്യത്തിൽ വിധി വരിക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും എന്നത് വ്യക്തമാണ്.എന്നാൽ യുവന്റസ് ഇതുവരെ താരവുമായി ഒത്തുതീർപ്പിലേക്ക് ഒന്നും എത്തിയിട്ടില്ല.കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് അവരുടെ തീരുമാനം. സമീപകാലത്ത് സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഒരുപാട് വിവാദങ്ങളിൽ യുവന്റസ് അകപ്പെടുകയും ചെയ്തിരുന്നു.

പൗലോ ദിബാല ഉൾപ്പെടെയുള്ള താരങ്ങൾ തന്റെ മുൻ ക്ലബ്ബിനെതിരെ നീക്കങ്ങൾ നടത്തിയേക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇന്ന് കായികലോകത്ത് തന്നെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സീസണിന് ഏകദേശം 200 മില്യൺ യൂറോയോളം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *