മൊറിഞ്ഞോക്ക് വീണ്ടും ബാൻ, ഇത്തവണ ഇറ്റാലിയൻ ലീഗിൽ നിന്നും!

കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ റോമാ പരാജയപ്പെട്ടതിന് പിന്നാലെ അവരുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ആ മത്സരത്തിൽ റഫറിയായ ആന്റണി ടൈലർക്കെതിരെ രൂക്ഷമായ രൂപത്തിലായിരുന്നു ഇദ്ദേഹം സംസാരിച്ചിരുന്നത്. കാർ പാർക്കിങ്ങിൽ വെച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു.മൊറിഞ്ഞോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ യുവേഫ ഈ പരിശീലകന് നാലുമത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു വിലക്കു കൂടി ഈ പോർച്ചുഗീസ് പരിശീലകന് ലഭിച്ചിട്ടുണ്ട്. ഇത്തവണ സിരി എയിൽ നിന്നാണ്.മെയ് മൂന്നാം തീയതി മോൺസക്കെതിരെ നടന്ന മത്സരത്തിൽ റോമ സമനില വഴങ്ങിയിരുന്നു. ആ മത്സരത്തിനു ശേഷമായിരുന്നു മൊറിഞ്ഞോ റഫറിയോട് വളരെ മോശമായി സംസാരിച്ചത്.അന്ന് മൊറിഞ്ഞോ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഒരു മണ്ടനല്ല. ഒരു മൈക്രോഫോണുമായി ഞാൻ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് എന്നെ തന്നെ സംരക്ഷിക്കേണ്ടിവന്നു. കാരണം എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ എനിക്ക് നേരെ റെഡ് കാർഡ് എടുത്ത് വീശും. ഒരു മനുഷ്യനുമായും ബന്ധം പുലർത്താത്ത വ്യക്തിയാണ് നിങ്ങൾ,ഒട്ടും സഹാനുഭൂതി ഇല്ലാത്ത ഒരാൾ. മത്സരത്തിന്റെ 96 മിനിറ്റിൽ തളർന്നു വീണതിന്റെ പേരിലാണ് നിങ്ങൾ റെഡ് കാർഡ് നൽകുന്നത് ” ഇതായിരുന്നു റഫറിയോട് റോമ പരിശീലകൻ പറഞ്ഞിരുന്നത്.

10 ദിവസത്തെ വിലക്കാണ് ഇപ്പോൾ സിരി എ മൊറിഞ്ഞോക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിനും ക്ലബ്ബിനും 50,000 യൂറോ ഫൈനും ലഭിച്ചിട്ടുണ്ട്. അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ മൊറിഞ്ഞോയുടെ സാന്നിധ്യം ക്ലബ്ബിന് ലഭിച്ചേക്കില്ല.നിരവധി വിവാദങ്ങളിൽ എപ്പോഴും ഉൾപ്പെടാറുള്ള ഒരു പരിശീലകൻ കൂടിയാണ് മൊറിഞ്ഞോ.

Leave a Reply

Your email address will not be published. Required fields are marked *