മൊട്ടത്തലയൻ,നിന്റെ ഹൃദയം ഞാൻ ഭക്ഷിക്കും : നാപ്പോളി പരിശീലകനെ അപമാനിച്ച് യുവന്റസ് അസിസ്റ്റന്റ് പരിശീലകൻ.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നാപ്പോളി ഇപ്പോൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു.യുവന്റസിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ, ഇഞ്ചുറി സമയത്ത് നേടിയ ഗോളിന്റെ ബലത്തിലാണ് നാപോളി വിജയം നേടിയിരുന്നത്.
എന്നാൽ ഈ മത്സരത്തിനുശേഷം ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത് മത്സരത്തിനുശേഷം ടണലിൽ വച്ച് യുവന്റസിന്റെ അസിസ്റ്റന്റ് പരിശീലകൻ നാപ്പോളിയുടെ പരിശീലകനെ അപമാനിക്കുകയായിരുന്നു.യുവന്റസിന്റെ അസിസ്റ്റന്റ് പരിശീലകനായ മാർക്കോ ലാന്റുച്ചിയാണ് നാപോളിയുടെ പരിശീലകനായ ലൂസിയാനോ സ്പെല്ലേറ്റിക്കെതിരെ അധിക്ഷേപകരമായ ഭാഷയിൽ സംസാരിച്ചിട്ടുള്ളത്.
Things got heated between Juventus and Napoli 😳
— GOAL News (@GoalNews) April 25, 2023
“മൊട്ടത്തലയാ.. നിന്റെ ഹൃദയം ഞാൻ ഭക്ഷിക്കും ” ഇതായിരുന്നു നാപ്പോളി പരിശീലകനോട് യുവന്റസ് അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഏതായാലും ഇതിന് വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല ഈ വിഷയത്തിൽ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഇറ്റാലിയൻ FIGC മാച്ച് ഒഫീഷ്യൽസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആയിരിക്കും Figc ഈ വിഷയത്തിൽ ഒരു നടപടി കൈക്കൊള്ളുക.
ഏതായാലും നാപ്പോളി നിലവിൽ കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.78 പോയിന്റ് ഉള്ള നാപ്പോളി ബഹുദൂരം മുന്നിലാണ്.61 പോയിന്റ് ഉള്ള ലാസിയോ ആണ് രണ്ടാം സ്ഥാനത്ത്. ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ കഴിഞ്ഞാൽ അത് മറഡോണ യുഗത്തിന് ശേഷം നാപ്പോളി നേടുന്ന ആദ്യത്തെ സിരി എ കിരീടമായിരിക്കും.