മിലാന് രാജാവില്ല, അവർക്ക് ദൈവമേയൊള്ളൂ, ലുക്കാക്കുവിന് കിടിലൻ മറുപടിയുമായി ഇബ്രാഹിമോവിച്ച് !

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിലാൻ ഡെർബിയിൽ 4-2 ന്റെ വിജയം നേടിയത് ഇന്റർ മിലാനായിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഇന്റർമിലാൻ നാലെണ്ണം തിരിച്ചടിച്ചു കൊണ്ട് വിജയം കൊയ്തത്. മത്സരത്തിൽ സൂപ്പർ താരം റൊമേലു ലുക്കാക്കു ഒരു ഗോൾ നെടുകയും ചെയ്തിരുന്നു. വിജയത്തിന് ശേഷം ലുക്കാക്കു സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ” ഈ നഗരത്തിൽ ഒരു പുതിയ രാജാവ് എത്തിയിട്ടുണ്ടത്രെ ” ഇതായിരുന്നു ലുക്കാക്കുവിന്റെ പോസ്റ്റ്‌. സ്ലാട്ടൻ മിലാനിൽ എത്തിയ ഉടനെയായിരുന്നു അത്. താരത്തെ ലക്ഷ്യം വെച്ച് കൊണ്ടാണ് ലുക്കാക്കു അന്ന് ആ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ആ ട്വീറ്റിന് എട്ട് മാസത്തിനു ശേഷം കലക്കൻ മറുപടി നൽകിയിരിക്കുകയാണ് ഇബ്രാഹിമോവിച്ച്. കഴിഞ്ഞ ദിവസം മിലാൻ ഡെർബിയിൽ ഇരട്ടഗോളുകൾ നേടികൊണ്ട് എസി മിലാനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷമാണ് സ്ലാട്ടൻ ഇതിന് മറുപടി നൽകിയത്.

” മിലാന് രാജാവില്ല, അവർക്ക് ദൈവമേയൊള്ളൂ ” എന്നാണ് സ്ലാട്ടൻ മറുപടി നൽകിയത്. തന്റെ ട്വിറ്റെറിൽ സഹതാരങ്ങൾ തന്നെ ആശ്ലേഷിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ലുക്കാക്കുവിന് ഇബ്ര മറുപടി നൽകിയത്. സ്വയം ദൈവം എന്നാണ് ഇബ്രാഹിമോവിച്ച് വിശേഷിപ്പിച്ചത്. മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് ഇന്റർമിലാനെ എസി മിലാൻ കീഴടക്കിയിരുന്നത്. മത്സരശേഷം വളരെ ആവേശഭരിതനായി കൊണ്ടായിരുന്നു സ്ലാട്ടൻ സംസാരിച്ചിരുന്നത്. അവർ സിംഹത്തെയാണ് പൂട്ടിയിട്ടത് എന്നായിരുന്നു സ്ലാട്ടൻ പറഞ്ഞത്. താരം കോവിഡ് ബാധിതനായി ക്വാറന്റയിനിൽ ആയതിനെയാണ് പൂട്ടിയിട്ടത് എന്ന് വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *