മിണ്ടാതിരുന്നോണം, മൊറാറ്റക്ക് അല്ലെഗ്രിയുടെ ശകാരം!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ യുവന്റസ് വിജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജെനോവയെയായിരുന്നു യുവന്റസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്വഡ്രാഡോയും ഡിബാലയുമായിരുന്നു യുവന്റസിന്റെ ഗോളുകൾ നേടിയത്.ഡയറക്ട് കോർണർ കിക്കിൽ നിന്നായിരുന്നു ക്വഡ്രാഡോ ഗോൾ സ്വന്തമാക്കിയിരുന്നത്.

ഏതായാലും മത്സരത്തിനിടെ യുവന്റസ് പരിശീലകനായ മാസ്സിമിലിയാനോ അലെഗ്രി സൂപ്പർ താരമായ അൽവാരോ മൊറാറ്റയെ ശകാരിച്ച സംഭവം ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമാണ്.മത്സരത്തിന്റെ 72-ആം മിനുട്ടിലാണ് ഈ സംഭവം അരങ്ങേറിയത്.ഫൗൾ വഴങ്ങിയതിന് തുടർന്ന് അൽവാരോ മൊറാറ്റക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു. പിന്നാലെ മൊറാറ്റ ജെനോവ താരമായ ബിറാഷിയുമായി വാക്ക് തർക്കം തുടരുകയും ചെയ്തു. ഇതാണ് അലെഗ്രിയെ ചൊടിപ്പിച്ചത്. ഉടനെതന്നെ മൊറാറ്റയെ പിൻവലിച്ചുകൊണ്ട് കീനിനെ അലെഗ്രി ഇറക്കുകയായിരുന്നു.

മൊറാറ്റ സമയത്ത് കയറിപ്പോവുന്ന സമയത്ത് പരിശീലകൻ താരത്തിന്റെ ഷോൾഡറിൽ പിടിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “നീ അവിടെ ഒരു ഫൗൾ നൽകുകയാണ് ചെയ്തത്, മിണ്ടാതിരുന്നോണം ” ഇതാണ് മൈക്രോഫോണിലൂടെ കണ്ടെത്തിയത്.ഞാൻ എന്താണ് ചെയ്തതെന്ന് ദേഷ്യത്തോടെ മൊറാറ്റ പറയുന്നതും വ്യക്തമായിരുന്നു.

മത്സരശേഷം ഈ കാര്യത്തെക്കുറിച്ച് അലെഗ്രി കൂടുതൽ സംസാരിക്കുകയും ചെയ്തു.” അദ്ദേഹം യെല്ലോ കാർഡ് കണ്ടിരുന്നു. അതിനു ശേഷവും അദ്ദേഹം തർക്കിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത്കൊണ്ട് തന്നെ മൊറാറ്റയെ പിൻവലിക്കാൻ ഞാൻ തീരുമാനിച്ചു.അത് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. പക്ഷേ മൊറാറ്റ നല്ല രൂപത്തിലാണ് കളിച്ചത്, കൂടെ ടീമും മികച്ച പ്രകടനം നടത്തി ” ഇതാണ് അലെഗ്രി പറഞ്ഞത്.

നിലവിൽ പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.38 പോയിന്റുള്ള എസി മിലാനാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *