മിണ്ടാതിരിക്കൂ, വിമർശകർക്ക് റൊണാൾഡോയുടെ സന്ദേശം!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസ് ബോലോഗ്നയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു വിട്ടിരുന്നു. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ പിർലോ കളിപ്പിച്ചിരുന്നില്ല. നിർണായക മത്സരം ആയിട്ട് കൂടി റൊണാൾഡോ പിർലോ പുറത്തിരുത്തുകയായിരുന്നു. താരത്തെ പകരക്കാരനായി ഇറക്കാനും പിർലോ തയ്യാറായില്ല. ക്രിസ്റ്റ്യാനോ ക്ഷീണിതനാണെന്നും അത്കൊണ്ടാണ് മറ്റൊരു മികച്ച താരമായ മൊറാറ്റയെ ഇറക്കിയത് എന്നുമായിരുന്നു പിർലോയുടെ വിശദീകരണം. എന്നാൽ ഇതേകുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. മാത്രമല്ല വലിയ തോതിൽ ക്രിസ്റ്റ്യാനോ പരിഹസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

എന്നാൽ വിമർശകർക്ക് ശക്തമായ സന്ദേശം നൽകിയിരിക്കുകയാണ് റൊണാൾഡോ. മിണ്ടാതിരിക്കൂ എന്ന രൂപത്തിലുള്ള സന്ദേശമാണ് റൊണാൾഡോ വിമർശകർക്ക് നൽകിയ. ചുണ്ടിന് മുകളിൽ കൈവിരലമർത്തി ” മിണ്ടാതിരിക്കൂ ” എന്ന് ആംഗ്യം കാണിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കൂടാതെ അതിനോടൊപ്പം യുവന്റസ് ടീം അംഗങ്ങളുടെയും ചിത്രം റൊണാൾഡോ പങ്കുവെച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചത് ഡ്രസിങ് റൂമിൽ വെച്ച് ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രമാണ് റൊണാൾഡോ പങ്കുവെച്ചത്.ഏതായാലും താരം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് താരത്തിന്റെ ഈ പ്രതികരണം.

https://www.instagram.com/p/CPOvENpg-p0/?utm_medium=copy_link

Leave a Reply

Your email address will not be published. Required fields are marked *