മറ്റൊരു പ്രധാനപ്പെട്ട താരത്തിന് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് യുവന്റസ് !

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു യുവന്റസ് തങ്ങളുടെ ബ്രസീലിയൻ താരം അലക്സ് സാൻഡ്രോക്ക്‌ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.ഇപ്പോഴിതാ മറ്റൊരു താരത്തിന് കൂടി പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിരിക്കുകയാണ് യുവന്റസ്. പ്രതിരോധനിരയിലെ നിർണായകതാരം മത്യാസ് ഡിലൈറ്റിനാണ് കോവിഡ് ഇപ്പോൾ പോസിറ്റീവ് ആയിരിക്കുന്നത്. യുവന്റസ് തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഗവണ്മെന്റ് പ്രോട്ടോകോൾ അനുസരിച്ചാണ് താരത്തിന്റെ ചികിത്സയും താമസവും നടക്കുന്നതെന്ന് യുവന്റസ് അറിയിച്ചിട്ടുണ്ട്.

ഡിലൈറ്റിന് കൂടി രോഗം പിടിപ്പെട്ടത് യുവന്റസിന് വമ്പൻ തിരിച്ചടിയാണ്. നിലവിൽ പ്രതിരോധനിരയിലെ അലക്സ് സാൻഡ്രോയെ തന്നെ യുവന്റസിന് ലഭ്യമല്ല. ഈ സീസണിന്റെ തുടക്കത്തിലെ മത്സരങ്ങളും ഡിലൈറ്റിന് നഷ്ടമായിരുന്നു. ഷോൾഡർ സർജറി മൂലമാണ് ഓഗസ്റ്റ് മുതലുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നത്. 12 മത്സരങ്ങളാണ് അന്ന് താരത്തിന് നഷ്ടമായത്. തുടർന്ന് നവംബർ 21-നാണ് താരം തിരിച്ചെത്തിയത്. ഇനി സാസുവോളോക്കെതിരെയാണ് യുവന്റസിന്റെ മത്സരം. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനംത്താണ് യുവന്റസ്.

Leave a Reply

Your email address will not be published. Required fields are marked *