മറ്റൊരു അർജന്റൈൻ സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ പിഎസ്ജി!
അർജന്റീനയുടെ സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡിമരിയയും മൗറോ ഇകാർഡിയും ലിയാൻഡ്രോ പരേഡസുമൊക്കെ പിഎസ്ജിയുടെ നിർണായകതാരങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു അർജന്റൈൻ താരത്തെ കൂടി തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഉഡിനസിന്റെ അർജന്റൈൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളാണ് ഇപ്പോൾ പിഎസ്ജിയുടെ ലക്ഷ്യം.ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മധ്യനിര ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഉഡിനസിന്റെ നായകനെ പിഎസ്ജി ലക്ഷ്യം വെക്കുന്നത്.മുമ്പും താരത്തെ ടീമിൽ എത്തിക്കാൻ പിഎസ്ജി ശ്രമിച്ചിരുന്നു. പക്ഷെ അന്ന് ഉഡിനസ് സമ്മതം മൂളിയിരുന്നില്ല. എന്നാൽ ഇത്തവണ ഉഡിനസ് താരത്തെ കയ്യൊഴിയാൻ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ 2023 വരെയാണ് റോഡ്രിഗോ ഡി പോളിന് ഉഡിനസുമായി കരാറുള്ളത്. എന്നാൽ താരത്തിനും ക്ലബ് വിടാൻ താല്പര്യമുണ്ട്.
PSG Mercato: Italian Media Outlet Reveals the Transfer Price That Paris SG Would Have to Pay for Rodrigo De Paul https://t.co/O5pOD0MqyZ
— PSG Talk 💬 (@PSGTalk) May 2, 2021
40 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ഉഡിനസ് ആവിശ്യപ്പെടുക എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ പിഎസ്ജിക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് എസി മിലാനും ഡി പോളിന് വേണ്ടി രംഗത്തുണ്ട്.26-കാരനായ താരത്തെ ടീമിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് എസി മിലാനുള്ളത്. പക്ഷെ ചാമ്പ്യൻസ് ലീഗിലേക്ക് മിലാന് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഡി പോൾ എസി മിലാനെ തിരഞ്ഞെടുക്കില്ല. അത്കൊണ്ട് തന്നെ താരം പിഎസ്ജിയിലേക്ക് ചേക്കേറാനാണ് സാധ്യതകൾ കൂടുതൽ. മാത്രമല്ല ലിയാൻഡ്രോ പരേഡസുമായി നല്ല ബന്ധമാണ് ഡി പോൾ പുലർത്തി പോരുന്നത്. ഇതുകൊണ്ടൊക്കെ തന്നെയും ഡി പോളിനെ ടീമിൽ എത്തിക്കാമെന്ന വിശ്വാസത്തിലാണ് ലിയനാർഡോയുള്ളത്.
PSG Mercato: Italian Media Outlet Reveals the Transfer Price That Paris SG Would Have to Pay for Rodrigo De Paul https://t.co/O5pOD0MqyZ
— PSG Talk 💬 (@PSGTalk) May 2, 2021