മറഡോണയുടെ ജേഴ്സിയണിഞ്ഞ് ടീം ഒന്നടങ്കമിറങ്ങി, ഇതിഹാസത്തെ ആദരിച്ച് നാപോളി !
ഇതിഹാസതാരം മറഡോണയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഫുട്ബോൾ ലോകം ഇതുവരെ മുക്തരായിട്ടില്ല. ലോകമെമ്പാടുമുള്ള ആരാധകവൃന്ദം മറഡോണ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ ഓർമ്മിച്ചെടുക്കുകയാണ്. നേപിൾസ് ജനതയുടെ കൺകണ്ട ദൈവമായിരുന്നു മറഡോണ. അദ്ദേഹത്തോടുള്ള ആദരം ഒരിക്കൽ കൂടി പ്രകടിപ്പിച്ചിരിക്കുകയാണ് നാപോളി. ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിലായിരുന്നു മറഡോണയോടുള്ള ആദരം നാപോളി താരങ്ങൾ അർപ്പിച്ചത്. നാപോളിയുടെ എല്ലാ താരങ്ങളും മറഡോണയുടെ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞാണ് ഇന്നലെ കളിക്കാൻ അണിനിരന്നത്.
Naples turned out for Maradona tonight 💙
— MARCA in English (@MARCAinENGLISH) November 26, 2020
There were emotional scenes in and outside the San Paolo as @en_sscnapoli won in the #UEL
🙏🔟https://t.co/euuLfpM7Qb pic.twitter.com/4Usjhq8znF
നാപോളിയുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയോ സാൻ പോളോയിൽ വെച്ച് റിയേക്കക്കെതിരെയാണ് ഇന്നലെ യൂറോപ്പ ലീഗിൽ നാപോളി കളിക്കാനിറങ്ങിയത്. എല്ലാ താരങ്ങളും മറഡോണയുടെ ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. മത്സരത്തിൽ രണ്ടു ഗോളുകൾക്കാണ് നാപോളി വിജയിച്ചത്. പൊളിറ്റാനോ, ലോസാനോ എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്. സ്റ്റേഡിയത്തിന് പുറത്ത് നിരവധി ആരാധകരായിരുന്നു മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തടിച്ചു കൂടിയിരുന്നത്. അതേസമയം നാപോളിയുടെ സ്റ്റേഡിയത്തിന് മറഡോണയുടെ പേര് നൽകുമെന്ന് നാപോളി മേയർ അറിയിച്ചിരുന്നു.
💔 Non era facile trovare la concentrazione per giocare stasera. Ma alla fine come dicevi tu, “gracias dios por el futbol”. E quindi abbiamo giocato e abbiamo vinto per te.#ciaoDiego#NapoliRijeka#UEL pic.twitter.com/ZS8si48nx5
— Matteo Politano (@MPolitano16) November 26, 2020