ബാഴ്സയുടെയും യുണൈറ്റഡിന്റെയും ഓഫർ നിരസിച്ചു, ഇറ്റാലിയൻ വണ്ടർകിഡ് എസി മിലാനിലേക്ക് !

യൂറോപ്പിലെ വമ്പൻ ക്ലബുകളായ ബാഴ്സലോണയുടെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും താല്പര്യങ്ങളെ തള്ളികളഞ്ഞു കൊണ്ട് ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലി എസി മിലാനിലേക്ക് ചേക്കേറിയേക്കും. നിലവിൽ ഇറ്റാലിയൻ ക്ലബ് ബ്രെസിയയുടെ താരമാണ് ഈ ഇരുപതുകാരൻ. ബ്രെസിയ ക്ലബ് പ്രസിഡന്റ്‌ മാസിമോ സെല്ലിനോയാണ് ഇക്കാര്യം അറിയിച്ചത്. കരാറിന്റെ പേപ്പർ വർക്കുകൾ ഒക്കെ നടക്കുകയാണെന്നും ഉടനെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.ബാഴ്സയും മാഞ്ചസ്റ്റർ യൂണൈറ്റഡും ഇന്റർമിലാനും താരത്തിന് വേണ്ടി വലിയ രീതിയിൽ തന്നെ താല്പര്യം അറിയിച്ചിരുന്നു എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്.

” ഇന്റർ മിലാൻ സിഇഒ ബെപ്പെ മറോട്ടക്കും താരത്തെ ആവിശ്യമുണ്ട് എന്നറിയാമായിരുന്നു. എനിക്ക് തോന്നുന്നു താരത്തിന്റെ ഏജന്റ് പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നു. പക്ഷെ എസി മിലാൻ വളരെ ശക്തമായി രംഗത്തുണ്ടായിരുന്നു. അത്കൊണ്ട് തന്നെ താരം മറ്റ് ടീമുകളെയൊന്നും ശ്രദ്ധിച്ചില്ല. അതിനാൽ ഞങ്ങൾ എസി മിലാനുമായി കരാറിൽ എത്തിയിട്ടുണ്ട്. ബാഴ്സലോണയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഓഫറുകൾ വന്നിരുന്നു. പക്ഷെ താരത്തിന് ഏറ്റവും ഇഷ്ടം എസി മിലാനായിരുന്നു. മിലാന്റെ ഓഫർ അദ്ദേഹത്തെ വളരെയധികം സന്തോഷവാനാക്കിയിരുന്നു. കാരണം അദ്ദേഹം ഒരു മിലാൻ ആരാധകനായിരുന്നു. അത്‌ കൊണ്ട് തന്നെ അദ്ദേഹം അത്‌ തിരഞ്ഞെടുത്തു ” ബ്രെസിയ പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *