ബാറ്ററികൾ ഫുൾ ചാർജിലാണ്, എതിരാളികൾക്ക്‌ മുന്നറിയിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ !

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ പരിശീലനത്തിന് തിരിച്ചെത്തിയത്. ദുബൈയിൽ വെച്ച് ഗ്ലോബ് സോക്കർ അവാർഡ് കൈപ്പറ്റിയ റൊണാൾഡോ ഒരു ദിവസം വൈകിയാണ് യുവന്റസ് ടീമിനോടൊപ്പം ചേർന്നത്. എന്നാൽ യുവന്റസ് അതിശക്തമായി തിരിച്ചുവരാൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. തങ്ങളുടെ ബാറ്ററികൾ ഫുൾ ചാർജിലാണെന്നും മുമ്പത്തെക്കാളും കരുത്തരും പ്രചോദിതരുമാണ് തങ്ങൾ ഇപ്പോൾ എന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എതിരാളികൾക്ക്‌ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിക്കുറിപ്പിലാണ് താരം ആത്മവിശ്വാസത്തോടെ സംസാരിച്ചത്. അവസാനം കളിച്ച സിരി എ മത്സരത്തിൽ യുവന്റസ് ഫിയോറെന്റിനയോട് 3-0 യുടെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിൽ നിന്നും ശക്തമായി തിരിച്ചു വരുമെന്നാണ് റൊണാൾഡോയുടെ വാദം.

” ഇറ്റലിയിലും യൂറോപ്പിലുമുള്ള ഞങ്ങളുടെ സീസണിലെ ലക്ഷ്യങ്ങളെയാണ് ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നത്. അവസാനം വരെ അത്‌ പിന്തുടരുക തന്നെ ചെയ്യും. മികച്ച കാരണങ്ങളാൽ ഞാൻ എപ്പോഴും ഓർത്തിരിക്കുന്ന ഒരു ചെറിയ ഇടവേളയാണ് ഇപ്പോൾ കഴിഞ്ഞു പോയത്. എന്റെ കുടുംബത്തിനും എന്റെ സുഹൃത്തുക്കൾക്കും ദുബൈയിലെ ആരാധകർക്കും ഇത് നല്ല നിമിഷങ്ങളും നല്ല ഓർമ്മകളുമായിരുന്നു. പക്ഷെ ഇപ്പോൾ പ്രവർത്തനങ്ങളിൽ മുഴുകേണ്ട സമയമാണ്. ബാറ്ററികൾ ഫുൾ ചാർജിലാണ്. അത്കൊണ്ട് തന്നെ ശക്തമായി തിരിച്ചുവരേണ്ടതുണ്ട്. മുമ്പത്തെക്കാളുമേറെ പ്രചോദിതരാണ് ഞങ്ങൾ. അത്കൊണ്ട് തന്നെ ഇറ്റലിയിലെയും യൂറോപ്പിലേയും ലക്ഷ്യങ്ങളെ പിന്തുടരുകയാണ് ഞങ്ങളിപ്പോൾ ” റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *