ഫ്രീകിക്ക് ഗോളുമായി സ്ലാട്ടൻ, മൊറീഞ്ഞോയുടെ ടീമിനെയും തകർത്ത് മിലാൻ മുന്നോട്ട്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ പ്രതാപികളായ എസി മിലാന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹോസെ മൊറീഞ്ഞോയുടെ റോമയെയാണ് എസി മിലാൻ പരാജയപ്പെടുത്തിയത്. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചും കെസ്സിയും നേടിയ ഗോളുകളാണ് മിലാന് ജയം നേടികൊടുത്തത്.റോമയുടെ ഗോൾ ഷാറവിയുടെ വകയായിരുന്നു. ജയത്തോടെ മിലാൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് മിലാന്റെ സമ്പാദ്യം.ഈ ലീഗിൽ ഇതുവരെ ഒരൊറ്റ തോൽവി പോലും മിലാൻ വഴങ്ങിയിട്ടില്ല.
Zlatan Ibrahimović keeps reaching new milestones at the age of 40. 🔥
— UEFA Champions League (@ChampionsLeague) October 31, 2021
🇮🇹 150 goals scored in Serie A
⚽️ 400 goals in domestic leagues#UCL pic.twitter.com/FUQsmMOH9I
സ്ലാട്ടനെ മുൻനിർത്തിയായിരുന്നു മിലാന്റെ ആക്രമണങ്ങൾ.വൈകാതെ മിലാൻ ഗോൾ നേടി. 25-ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് സ്ലാട്ടൻ വലയിൽ എത്തിക്കുകയായിരുന്നു. ഒരു താഴ്ന്ന ഫ്രീകിക്കായിരുന്നു സ്ലാട്ടൻ എടുത്തിരുന്നത്.50-ആം മിനുട്ടിൽ സ്ലാട്ടൻ ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.57-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കെസ്സി വലയിൽ എത്തിച്ചതോടെ മിലാന്റെ ലീഡ് രണ്ടായി ഉയർന്നു.പിന്നീട് തിയോ ഹെർണാണ്ടസ് റെഡ് കാർഡ് കണ്ട് പുറത്ത് പോയത് മിലാന് തിരിച്ചടിയായി.ഫലമായി ഇഞ്ചുറി ടൈമിൽ ഒരു ഗോൾ മിലാൻ വഴങ്ങുകയും ചെയ്തു.