ഫിയോറെന്റീനക്ക്‌ മുന്നിൽ തവിടുപൊടിയായി യുവന്റസ്,പ്ലയെർ റേറ്റിംഗ് !

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫിയോറെന്റിന യുവന്റസിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽവാരോ മൊറാറ്റയുമടങ്ങുന്ന സംഘം ഇറങ്ങിയിട്ടും ഞെട്ടിക്കുന്ന തോൽവി വഴങ്ങാനായിരുന്നു യുവന്റസിന്റെ വിധി. ഫിയോറെന്റിനക്ക്‌ വേണ്ടി വ്ലാഹോവിച്ച്, കസാറസ് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ യുവന്റസ് താരം സാൻഡ്രോയുടെ സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ തന്നെ ക്വഡ്രാഡോ റെഡ് കാർഡ് കണ്ടു പുറത്ത് പോയത് യുവന്റസിന് തിരിച്ചടിയായി. ഫിയോറെന്റിനക്ക്‌ വേണ്ടി ഫ്രാങ്ക് റിബറി മികച്ച പ്രകടനം നടത്തി. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് യുവന്റസ്. 13 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 6.27
റൊണാൾഡോ : 7.6
മൊറാറ്റ : 6.0
ചിയേസ : 6.8
മക്കെന്നി : 6.2
ബെന്റാൻക്കർ : 6.8
റാംസി : 6.1
ക്വഡ്രാഡോ : 4.9
സാൻഡ്രോ : 6.2
ബൊനൂച്ചി : 6.0
ലൈറ്റ് : 6.5
സെസ്നി : 6.1
കുലുസെവ്സ്ക്കി : 5.8-സബ്
ബെർണാഡ്ഷി : 6.4-സബ്
ഫ്രബോട്ട : 6.0-സബ്
ഡാനിലോ : 6.7-സബ്

Leave a Reply

Your email address will not be published. Required fields are marked *