പോർച്ചുഗീസ് സൂപ്പർ താരത്തെ സ്വന്തമാക്കണം,ജോർഗെ മെന്റസിനെ കണ്ട് എസി മിലാൻ!
ഫ്രഞ്ച് ക്ലബായ ലില്ലിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ റെനാറ്റോ സാഞ്ചസ് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. നിലവിൽ രണ്ട് ക്ലബ്ബുകളാണ് താരത്തിന് വേണ്ടി പോരടിച്ചു കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ഇറ്റാലിയൻ ചാമ്പ്യന്മാരായ എസി മിലാനുമാണ് താരത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സാഞ്ചസിന്റെ കാര്യങ്ങൾ വേഗത്തിലാക്കാൻ വേണ്ടി AC മിലാൻ അധികൃതർ അദ്ദേഹത്തിന്റെ ഏജന്റായ ജോർഗെ മെന്റസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താരത്തെ എങ്ങനെയെങ്കിലും സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് AC മിലാൻ നിലവിൽ നടത്തുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനായ ഡാനിയൽ ലോങ്കോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) August 2, 2022
നിലവിൽ AC മിലാൻ താരത്തിന്റെ ക്ലബ്ബായ ലില്ലിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്.15 മില്യൺ യുറോ നൽകാമെന്നാണ് Ac മിലാൻ ഏറ്റിട്ടുള്ളത്. പക്ഷേ സാഞ്ചസുമായി ധാരണയിൽ എത്താൻ മിലാന് കഴിഞ്ഞിട്ടില്ല. താരത്തിന് പിഎസ്ജിയിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട്. പക്ഷേ താരത്തെ മെന്റസ് വഴി കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമമാണ് നിലവിൽ മിലാൻ നടത്തുന്നത്.
മുമ്പ് ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് കീഴിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് സാഞ്ചസ്.എന്നാൽ പിഎസ്ജിയുടെ നീക്കങ്ങൾ വളരെ പതുക്കെയാണ്.പിഎസ്ജിക്കാണ് സാഞ്ചസ് മുൻഗണന നൽകുന്നതെങ്കിലും താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ മിലാനുള്ളത്.