പോർച്ചുഗല്ലിന്റെ ഗോൾകീപ്പറെ സ്വന്തമാക്കി ഹോസെ മൊറീഞ്ഞോ!

പോർച്ചുഗൽ ദേശീയ ടീമിന്റെ ഗോൾകീപ്പറായ റൂയി പാട്രിഷിയോയെ സൂപ്പർ പരിശീലകൻ ഹോസെ മൊറീഞ്ഞോ സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് മൊറീഞ്ഞോയുടെ ക്ലബായ റോമ താരത്തെ സൈൻ ചെയ്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിൽ നിന്നാണ് പാട്രിഷിയോ റോമയിൽ എത്തുന്നത്.11.5 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റോമ ചിലവഴിച്ചിട്ടുള്ളത്.മെഡിക്കൽ പൂർത്തിയാക്കിയ പാട്രിഷിയോ 2024 വരെയാണ് റോമയുമായി കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.അതിന് ശേഷമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

” റോമ ഒരു വലിയ ക്ലബാണ്.ഇതെനിക്കൊരു പുതിയ വെല്ലുവിളിയുമാണ്.ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ടീമിനെ സഹായിക്കാൻ ഞാൻ ശ്രമിക്കും.ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഹോസെ മൊറീഞ്ഞോ.അദ്ദേഹത്തോടൊപ്പം വർക്ക്‌ ചെയ്യാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ഞാൻ.ഈ ടീമിനെ സഹായിക്കാൻ വേണ്ടി ഞാൻ എല്ലാം ചെയ്യും ” പാട്രിഷിയോ റോമയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞു.2018-ൽ 18 മില്യൺ യൂറോക്ക്‌ സ്പോർട്ടിങ്ങിൽ നിന്നായിരുന്നു പാട്രിഷിയോ വോൾവ്‌സിൽ എത്തിയത്.2023 വരെ താരത്തിന് കരാറുണ്ടായിരുന്നുവെങ്കിലും ഗോൾകീപ്പർ ക്ലബ് വിടുകയായിരുന്നു.ഏതായാലും ഹോസെ മൊറീഞ്ഞോക്ക്‌ കീഴിൽ നല്ല ഒരു തുടക്കമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *